പ്രധാന വാർത്തകൾ
ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു

ഈ വർഷത്തെ സംസ്ഥാന സ്കൂൾ മേള തീയതികൾ പ്രഖ്യാപിച്ചു

Sep 18, 2023 at 1:23 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ മേളകൾ പ്രഖ്യാപിച്ചു. സംസ്ഥാനതല മേളകൾ താഴെപ്പറയുന്ന തീയതികളിൽ നടക്കും. സംസ്ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ ജില്ലയിൽ നടക്കും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിലാണ് നടക്കുക. നവംബർ 9 മുതൽ 11 വരെയാണ് സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം.


സ്കൂൾ ശാസ്‌ത്രോത്സവം തിരുവനന്തപുരം ജില്ലയിൽ നവംബർ 30 മുതൽ ഡിസംബർ 3 വരെ നടക്കും. സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലം ജില്ലയിലാണ് നടക്കുക. 2024 ജനുവരി 4 മുതൽ 8 വരെയാണ് സംസ്ഥാന സ്കൂൾ കലോത്സവം. മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.

Follow us on

Related News