പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കായിക താരങ്ങളെ തെരഞ്ഞെടുക്കാൻ സെലക്ഷൻ ട്രയൽസ് 18ന്

Aug 16, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള എലൈറ്റ് സ്കീം (അത്‌ലറ്റിക്‌സ്) ലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 18ന് രാവിലെ 8ന് തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസ് നടത്തും. ജൂനിയർ, സീനിയർ, നാഷണൽ, മറ്റ് ഓപ്പൺ നാഷണൽ മത്സരങ്ങളിൽ ഫൈനലിൽ പ്രവേശിച്ചവർക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. നിലവിലെ സ്പോർട്സ് ഹോസ്റ്റലിലുള്ള കായിക താരങ്ങൾ പങ്കെടുക്കേണ്ടതില്ല.

16 മുതൽ 25 വയസുവരെയുള്ള പുരുഷ – വനിതാ കായികതാരങ്ങളെയാണ് പരിഗണിക്കുന്നത്. മികച്ച പരിശീലനം, താമസം, ഭക്ഷണം, വൈദ്യസഹായം, സ്പോർട്സ് കിറ്റ് തുടങ്ങിയവ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സൗജന്യമായി നൽകും. താത്പര്യമുള്ളവർ വയസ്, സ്പോർട്സ് പ്രാവീണ്യം തെളിയിക്കുന്ന രേഖകൾ, സ്പോർട്സ് കിറ്റ് എന്നിവയുമായി അന്നേ ദിവസം രാവിലെ 8ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തണം.

Follow us on

Related News