പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ മാറ്റം: അപേക്ഷ 29ന്

Jul 26, 2023 at 12:00 pm

Follow us on

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അവസരം വരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അഡ്മിഷനു ശേഷമുള്ള മെറിറ്റ് ക്വാട്ടയിലെ ഒഴിവ്, എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിൽ 2023 ജൂലൈ 26ന് വൈകിട്ട് 5 മണിവരെയുള്ള പ്രവേശനത്തിനു ശേഷമുള്ള ഒഴിവുകൾ എന്നിവയോടൊപ്പം താൽക്കാലികമായി സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ അനുവദിക്കുന്ന 97 ബാച്ചുകളുടെ സീറ്റുകളും കൂടി ഉൾപ്പെടുത്തി ജൂലൈ 29ന് ജില്ലക്കകത്തുള്ള സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ ക്ഷണിക്കും. ഇതിൽ അവസരം ലഭിക്കാത്തവർക്കായി അടുത്തതായി അവസാന അലോട്ട്മെന്റ് കൂടി വരുന്നുണ്ട്.

ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായി അപേക്ഷിച്ച എല്ലാപേർക്കും പ്രവേശനം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിൽ 97 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ആകെ 97 ബാച്ചുകൾ താൽക്കാലികമായി അനുവദിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ ഈ വർഷം നേരത്തെ അനുവദിച്ച പതിനാല് ബാച്ചുകൾ കൂടി കൂട്ടുമ്പോൾ മൊത്തം അനുവദിച്ച താൽക്കാലിക ബാച്ചുകളുടെ എണ്ണം 111 ആകുമെന്നും മന്ത്രി ചൂടിക്കാട്ടി. അധികമായി അനുവദിച്ച ബാച്ചുകളുടെ ജില്ല തിരിച്ച കണക്ക് ഇങ്ങനെ.

പാലക്കാട് നാല് (4), കോഴിക്കോട് പതിനൊന്ന് (11),
മലപ്പുറം അൻപത്തി മൂന്ന് (53), വയനാട് നാല് (4),
കണ്ണൂർ പത്ത് (10), കാസർഗോഡ് പതിനഞ്ച് (15) എന്നിങ്ങനെയാണ് ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്.
ഇതിൽ സയൻസ് കോമ്പിനേഷനിൽ പതിനേഴ് (17),
ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ അൻപത്തി രണ്ടും (52), കോമേഴ്‌സ് കോമ്പിനേഷനിൽ ഇരുപത്തി എട്ടും (28) ആണ്. പാലക്കാട് ജില്ലയിൽ 2 വീതം ഹ്യുമാനിറ്റീസ്, കോമേഴ്‌സ് കോമ്പിനേഷനുകൾ, കോഴിക്കോട് രണ്ട് (2) സയൻസ്, അഞ്ച് (5) ഹ്യുമാനിറ്റീസ്, നാല് (4) കോമേഴ്‌സ് ബാച്ചുകൾ. മലപ്പുറം ജില്ലയിൽ നാല് (4) സയൻസ്, മുപ്പത്തി രണ്ട് (32) ഹ്യുമാനിറ്റീസ്, പതിനേഴ് (17) കോമേഴ്‌സ് ബാച്ചുകൾ. വയനാട് നാല് (4) ഹ്യുമാനിറ്റീസ് ബാച്ചുകൾ കണ്ണൂർ നാല് (4) സയൻസ്, മൂന്ന് (3) ഹ്യുമാനിറ്റീസ്, മൂന്ന് (3) കോമേഴ്‌സ് ബാച്ചുകൾ.

കാസർഗോഡ് ഏഴ് (7) സയൻസ്, ആറ് (6) ഹ്യുമാനിറ്റീസ് , രണ്ട് (2) കോമേഴ്‌സ് ബാച്ചുകൾ. തൊണ്ണൂറ്റി ഏഴ് (97) ബാച്ചുകളിൽ അൻപത്തി ഏഴ് (57) എണ്ണം സർക്കാർ സ്‌കൂളുകളിലും നാൽപ്പത് (40) എണ്ണം എയിഡഡ് സ്‌കൂളിലുമാണ് അനുവദിച്ചിട്ടുള്ളത്. സർക്കാർ സ്‌കൂളുകളിൽ പന്ത്രണ്ട് (12) സയൻസ്, ഹ്യുമാനിറ്റീസ് മുപ്പത്തിയഞ്ച് (35), പത്ത് (10) കോമേഴ്‌സ് ബാച്ചുകളും, എയിഡഡ് സ്‌കൂളുകളിൽ സയൻസ് അഞ്ച് (5), ഹ്യുമാനിറ്റീസ് പതിനേഴ് (17), കോമേഴ്‌സ് പതിനെട്ട് (18) എന്നിങ്ങനെയാണ്. ഇത്തരത്തിലൂടെ അധികമായി അയ്യായിരത്തി എണ്ണൂറ്റി ഇരുപത് (5,820) സീറ്റുകൾ കൂടി മലബാർ മേഖലയിൽ ലഭ്യമാകുന്നതാണ്. ഇതുവരെയുള്ള മാർജിനൽ സീറ്റ് വർദ്ധനവ് അധിക താൽക്കാലിക ബാച്ചുകൾ എന്നിവയിലൂടെ സർക്കാർ സ്‌കൂളുകളിൽ മുപ്പത്തി ഏഴായിരത്തി അറുന്നൂറ്റി അമ്പത്തിയഞ്ച് (37,655) സീറ്റുകളുടെയും എയിഡഡ് സ്‌കൂളുകളിൽ ഇരുപത്തിയെട്ടായിരത്തി എഴുന്നൂറ്റി അമ്പത്തിയഞ്ച് (28,755) സീറ്റുകളുടെയും വർദ്ധനവാണ് ഉണ്ടാകുന്നത്. ആകെ വർദ്ധനവ് അറുപത്തി ആറായിരത്തി നാന്നൂറ്റി പത്ത് (66,410) സീറ്റുകളാണ്.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...