പ്രധാന വാർത്തകൾ
കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെകാലിക്കറ്റ്‌ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 7വരെപുതുക്കിയ പാഠപുസ്തകങ്ങൾ ഇനി ഓൺലൈനിലും ലഭ്യം: ലിങ്ക് കാണാംപ്ലസ് വൺ പ്രവേശനം: അപേക്ഷ തിരുത്തലുകൾക്ക് ഇന്ന് 5വരെ അവസരംജൂലൈ 4ന് കോളജുകളിൽ പ്രവേശനോത്സവം: 4 വർഷ ബിരുദത്തിന് വിപുലമായ തുടക്കംപുതിയ അധ്യയന വർഷം: സ്കൂൾ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങിഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ജൂൺ മുതൽ: മന്ത്രി വി.ശിവൻകുട്ടികെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ‘സ്റ്റെപ്സ്’ വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നുKEAM 2024: ആദ്യത്തെ ഓൺലൈൻ പ്രവേശന പരീക്ഷ ജൂൺ 5 മുതൽ

സിമെറ്റിൽ സീനിയർ ലക്ചറർ തസ്തികകളിൽ നിയമനം: അപേക്ഷ 31വരെ

Jul 20, 2023 at 3:30 pm

Follow us on

തിരുവനന്തപുരം:സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്‌നോളജി (സിമെറ്റ്) യുടെ കീഴിൽ തിരുവനന്തപുരം ഒഴികെയുള്ള നഴ്‌സിങ് കോളജുകളിലെയും, പുതുതായി ആരംഭിക്കാനിരിക്കുന്ന നഴ്‌സിങ് കോളജുകളിലെയും ഒഴിവുള്ള സീനിയർ ലക്ചറർ (നഴ്‌സിങ് ) തസ്തികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. എം.എസ്.സി നഴ്‌സിംഗ് ബിരുദവും നഴ്‌സിംഗിൽ രണ്ട് വർഷത്തെ അധ്യാപന പരിചയവും, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത, പരമാവധി പ്രായം 41. (എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്). ശമ്പളം : 30,000 രൂപ. അപേക്ഷാ ഫീസ് ജനറൽ വിഭാഗ ത്തിന് 250 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 125 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (http://simet.in) SB Collect മുഖേന അടയ്ക്കാം.

http://simet.in നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ജൂലൈ 31നകം അയച്ചുതരണം. കൂടുതൽ വിവരങ്ങൾ http://simet.in എന്ന വെബ്സൈറ്റിലും, 0471-2302400 നമ്പറിലും ലഭിക്കും.

Follow us on

Related News