തിരുവനന്തപുരം:സംസ്ഥാനത്ത് ആദ്യമായി ഈ വർഷം കോളേജ് തലത്തിൽ പ്രവേശനോത്സവം സംഘടിപ്പിക്കും. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ മാതൃകയിൽ ജനപ്രതിനിധികൾ അടക്കമുള്ളവരുടെ സാനിധ്യത്തിലാണ് പ്രവേശനോത്സവം നടക്കുക. രക്ഷിതാക്കൾ അടക്കമുള്ളവരെ കോളജുകൾ പ്രവേശനോത്സവത്തിനു ക്ഷണിക്കണം. സംസ്‌ഥാനതല പരിപാടിയുടെ ലൈവ് പ്രദർശനം ഓരോ സ്‌ഥലത്തും നടത്തുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ ഒന്നിന് സംസ്‌ഥാന വ്യാപകമായാണ് പ്രവേശനോത്സവം. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചിട്ടുണ്ട്. ഈ വർഷംമുതൽ ആരംഭിക്കുന്ന 4വർഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമിൻ്റെ ഔദ്യോഗിക തുടക്കം ജൂലൈ ഒന്നിന് പ്രവേശനോത്സവത്തോടെയായാണ്. ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് ആണ്.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...