തേഞ്ഞിപ്പലം:പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഥികൾക്ക് വയനാട് ചെതലയത്ത് സ്ഥിതിചെയ്യുന്ന കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻ്റ് റിസർച്ചിൽ നാലു വർഷ ബിരുദത്തിന് അപേക്ഷിക്കാം. 2024 – 25 അക്കാദമിക വർഷത്തെ ബി.എ. സോഷ്യോളജി ഹോണേഴ്‌സ്, ബി.കോം. ഹോണേഴ്‌സ് (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. യോഗ്യത: പ്ലസ്‌ടു / തത്തുല്യം. അപേക്ഷാഫോം ചെതലയം ഐ.ടി.എസ്.ആറിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാകും. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷാ ഫോം ജൂൺ 10 വരെ ദി ഡയറക്ടർ, ഐ.ടി.എസ്.ആർ., ചെതലയം പി.ഒ., സുൽത്താൻ ബത്തേരി, വയനാട്, പിൻ : 673592 എന്ന വിലാസത്തിൽ സ്വീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും ക്യാപ് (സെൻട്രലൈസ്ഡ് രജിസ്‌ട്രേഷൻ പ്രോസസ്സ്) രജിസ്‌ട്രേഷൻ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ: 6282064516, 9645598986, 8879325457, 9744013474.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...