തിരുവനന്തപുരം:സംസ്ഥാന സ്കൂൾ പ്രവേശനോത്സവഗാനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും സംസ്ഥാനതല വിതരണ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രകാശനം.
ബി കെ ഹരിനാരായണൻ ആണ് ഗാനം രചിച്ചിരിക്കുന്നത്. ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ചു. ലോല , ദയ ബിജിബാൽ , നന്ദിനി സുധീഷ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.