പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

കാലിക്കറ്റ്‌ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 7വരെ

Jun 1, 2024 at 5:00 pm

Follow us on

തേഞ്ഞിപ്പലം:2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂൺ 7ന് വൈകിട്ട് 5വരെ നീട്ടി. അപേക്ഷയുടെ അവസാനമാണ് രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടത്. അപേക്ഷാ ഫീസടച്ചതിനുശേഷം വീണ്ടും ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകുകയുള്ളൂ. പ്ലസ്ടു / ഹയര്‍ സെക്കന്ററി മാര്‍ക്ക് ലിസ്റ്റ് പ്രകാരം രജിസ്റ്റര്‍ നമ്പര്‍, പേര്, ജനന തീയതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയാൽ മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാനാകൂ. റഗുലര്‍ അലോട്ട്മെന്റുകള്‍ക്കിടയില്‍ യാതൊരുവിധ തിരുത്തലുകളും അനുവദിക്കില്ല. 2022, 2023, 2024 വര്‍ഷങ്ങളില്‍ VHSE – NSQF സ്കീമില്‍ പ്ലസ്ടു പാസായ വിദ്യാർഥികള്‍ NSQF ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തിയ്യതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/.

Follow us on

Related News