SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: പ്രവൃത്തിദിനമായി പ്രഖ്യാപിച്ച ശനിയാഴ്ചകളിൽ പ്രീ പ്രൈമറി ക്ലാസുകൾ നടത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ അതത് സ്കൂളുകൾക്ക് തീരുമാനമെടുക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ചകളിൽ പ്രൈമറി ക്ലാസ്സുകളിൽ പഠനം നടക്കും. ഈ ദിവസങ്ങളിൽ പ്രീ പ്രൈമറി ക്ലാസുകൾ നിർബന്ധമില്ല. അക്കാര്യത്തിൽ സ്കൂളുകൾക്ക് തീരുമാനം എടുക്കാം.
സ്കൂൾ അക്കാദമിക് കലണ്ടർ പ്രീ പ്രൈമറി വിഭാഗത്തിന് ബാധകമല്ല. അതുകൊണ്ടു തന്നെ പ്രവൃത്തി ദിവസമായി തീരുമാനിച്ച ശനിയാഴ്ചകളിലും ഏപ്രിലിലെ അധിക ദിവസങ്ങളിലും പ്രീപ്രൈമറി ക്ലാസു
കൾ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ സ്കൂളുകൾക്ക് തീരുമാനം കൈക്കൊള്ളാം.