പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

സംസ്ഥാനത്താകെ പ്രവേശനോത്സവം: പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്ന് മുഖ്യമന്ത്രി

Jun 1, 2023 at 10:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങളിൽ എത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാലയങ്ങളുടെ പഴയ സ്ഥിതി ആകെ മാറി. കോടിക്കണക്കിന് രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെലവഴിച്ചിട്ടുള്ളത്. നാടും നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും പിടിഎയും എല്ലാം ഒത്തൊരുമിച്ചതിന്റെ ഫലമാണ് പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

\"\"

പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പി എടുത്ത് പഠിച്ചിരുന്ന കാലം മാറിയെന്നും സ്കൂൾ തുറക്കുന്നതിന് മുൻപ് യൂണിഫോമും പാഠപുസ്തകങ്ങളും കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. ഈ അധ്യയന വർഷത്തെ അക്കാദമിക കലണ്ടർ മന്ത്രി വി.ശിവൻകുട്ടി പ്രകാശം ചെയ്തു. വിവിധ കൈപ്പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ്, എഎൽഎ ഐ.ബി.സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. അതത് ജില്ലാ കേന്ദ്രങ്ങളിലും സ്കൂൾതലത്തിലും പ്രവേശനോത്സവം നടക്കുകയാണ്. സ്കൂളുകളിലും ജില്ലാ സ്ഥാനങ്ങളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 4 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് ആദ്യമായി സ്കൂളുകളിൽ എത്തുന്നത്.

\"\"

Follow us on

Related News