പ്രധാന വാർത്തകൾ
ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാ

വിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രി

Jun 1, 2023 at 10:42 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:വിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയാണ് അധ്യാപകർക്ക് ഉപദേശവുമായി മുഖ്യമന്ത്രി എത്തിയത്. കുട്ടികളുടെ പൊതു വളർച്ചയിൽ അധ്യാപകന് വലിയ പങ്കുവഹിക്കേണ്ടതുണ്ട്. നേരായ രീതിയിൽ കുട്ടികളെ നയിക്കുക. ശരിയായ കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുക. അത് അധ്യാപകന്റെ പ്രധാന ചുമതലയാണ്.

\"\"

അക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പലവിധ കുടുംബ സാഹചര്യങ്ങളിൽ നിന്ന് വരുന്നവരാണ് ഓരോ വിദ്യാർത്ഥിയും. അവരെ തിരിച്ചറിഞ്ഞ് സാമൂഹിക പ്രതിബദ്ധതതയുള്ളവരാക്കി മാറ്റാൻ അധ്യാപകർക്ക് കഴിയണം. കുട്ടികളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം പ്രവർത്തിക്കുന്നത് അധ്യാപകരാണ്. പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള അറിവ് അധ്യാപകർ അവർക്ക് പകർന്നു നൽകണം. നല്ലതല്ലാത്തത് തിരിച്ചറിഞ്ഞ് നല്ലതിനെ മാത്രം സ്വീകരിക്കാൻ വിദ്യാർത്ഥികൾക്ക് ആവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്നുകൾക്കെതിരെ കടുത്ത ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ലഹരിക്ക് അടിമപ്പെട്ടുപോയാൽ മനുഷ്യത്വം പോലും ഇല്ലാതാകുമെന്ന് കുട്ടികൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

\"\"

Follow us on

Related News