പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പുതിയ അധ്യയനവർഷമെത്തി: കഴിഞ്ഞ വർഷത്തെ അധ്യാപക പുരസ്‌കാരം എവിടെ?

May 31, 2023 at 6:43 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കമാകുമ്പോഴും കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ അധ്യാപക അവാർഡ് പ്രഖ്യാപനം എങ്ങുമെത്തിയില്ല. അധ്യാപകർക്ക് ഊർജ്ജം പകരുന്ന സംസ്ഥാന പുരസ്‌കാരം കഴിഞ്ഞ അധ്യയന വർഷം പ്രഖ്യാപിച്ചില്ല. മുൻ വർഷങ്ങളിൽ അധ്യാപക ദിനത്തിനു മുൻപായി നടക്കാറുള്ള പുരസ്കാര പ്രഖ്യാപനമാണ് 8 മാസം പിന്നിട്ടിട്ടും നീണ്ടുപോകുന്നത്. സാധാരണ അവാർഡ് പ്രഖ്യാപനം നടത്തി അധ്യാപക ദിനത്തിൽ വിതരണം ചെയ്യാറാണ് പതിവ്. മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി കഴിഞ്ഞ നടപടികൾ കർശനമാക്കിയിരുന്നു.
പുരസ്കാരത്തിനായി നേരത്തെ അധ്യാപകർക്ക് സ്വയം അപേക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കഴിഞ്ഞ വർഷം മുതൽ പുരസ്കാരത്തിനായി ഏതെങ്കിലും അധ്യാപകനെ സ്റ്റാഫ് കൗൺസിലോ പ്രധാന അധ്യാപകനോ ശുപാർശ ചെയ്യണം. ശുപാർശ ചെയ്യപ്പെട്ട അധ്യാപകന്റെ പ്രവർത്തനങ്ങൾ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവതരിപ്പിക്കുകയും വേണം.

\"\"

എൽപി മുതൽ ലൊക്കേഷണൽ ഹയർസെക്കൻഡറി വരെയുള്ള 5 വിഭാഗങ്ങളിൽ നിന്നായി 2 വീതം അധ്യാപകരെയാണ് ഓരോ ജില്ലയിൽ നിന്നും പുരസ്കാര നിർണ്ണയതിന്റെ സംസ്ഥാനതല റൗണ്ടിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. 14 ജില്ലകളിൽ നിന്നുള്ള 140 അധ്യാപകരുടെ സംസ്ഥാനതല അവതരണം പൂർത്തിയാക്കിയാണ് അവാർഡ് നിർണയം നടത്തുക. എന്നാൽ ജൂൺ മാസം എത്തിയിട്ടും പുരസ്കാര പ്രഖ്യാപനം നടന്നിട്ടില്ല.
മുൻ വർഷങ്ങളിൽ സെപ്റ്റംബർ 5ന് അധ്യാപക ദിനത്തിലാണ് പുരസ്കാരം സമ്മാനിച്ചിരുന്നത്.

\"\"


കോവിഡിന് ശേഷം സ്കൂൾ പ്രവർത്തനം ആരംഭിച്ച കഴിഞ്ഞ വർഷം അല്പം വൈകിയിരുന്നു. എന്നാൽ പുതിയ അധ്യയന വർഷമെത്തിയിട്ടും കഴിഞ്ഞ വർഷത്തെ അധ്യാപക പുരസ്‌കാരം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇനി കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും പുരസ്‌കാരം ഒരുമിച്ച് പ്രഖ്യാപിക്കേണ്ടി വരും.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...