SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
കോഴിക്കോട് : പട്ടികവിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൈനിക റിക്രൂട്മെന്റ് ടെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഉപകരിക്കുന്ന പരിശീലനകോഴ്സ് സംസ്ഥാന സർക്കാർ സൗജന്യമായി ഏർപ്പെടുത്തിയിട്ടുണ്ട്. 25,000 രൂപ ചെലവു വരുന്ന ഈ പരിശീലനത്തിനു വിദ്യാർഥികൾ 1000 രൂപ മാത്രം അടച്ചാൽ മതി. കോഴിക്കോട്ടെ പ്രീ-റിക്രൂട്മെൻ്റ് ട്രെയ്നിങ് സെൻ്ററിനാണ് പരിശീലനച്ചുമതല. 2 മാസത്തെ പരിശീലനകാലത്ത് താമസവും ഭക്ഷണവും സൗജന്യമാണ്. 10 ാം ക്ലാസ് വിജയിച്ച18-26 വയസു പ്രായമുള്ളവർ ഈ മാസം 30ന് അകം കിട്ടത്തക്കവിധം പ്രീ- റിക്രൂട്മെന്റ് ട്രെയ്നിങ് സെന്റർ, സിവിൽ സ്റ്റേഷൻ പിഒ, കോഴിക്കോട് – 673020\’ വിലാസത്തിൽ വെള്ളക്കടലാസിലെഴുതിയ അപേക്ഷ എത്തിക്കുകയോ, ഇ മെയിലിൽ അയയ്ക്കുകയോ ചെയ്യുക. മൊബൈൽ : 9447469280, calicutprtc@admin
