SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് വഴി വിദേശ രാജ്യങ്ങളിൽ വിവിധ തസ്തികകളിലേക്ക് സൗജന്യ റിക്രൂട്ട്മെൻ്റ് നടത്തുന്നു.യു.എ.ഇ, ഒമാൻ, ബഹ്റൈൻ മുതലായ രാജ്യങ്ങളിലേക്ക് എഞ്ചിനീയർ, ഹൗസ് മെയ്ഡ്, ഡ്രൈവർ തുടങ്ങി തസ്തികകളിലേക്ക് സൗജന്യ റിക്രൂട്ട്മെൻ്റ് നടത്തുന്നത്.
യു.എ.ഇ.യിലേക്കുള്ള റിക്രൂട്ട്മെൻ്റ് : വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ യോഗ്യതയുള്ള ഹൗസ് കീപ്പിങ് തസ്തികയാണ്. എസ്.എസ്.എൽ.സി യോഗ്യതയുള്ള പ്രായം 35 വയസിൽ കവിയാത്ത വനിതകൾക്കാണ് അവസരം.1000 ദിർഹം ശമ്പളം.ഇംഗ്ലീഷ് പരിജ്ഞാനം അത്യാവശ്യമാണ്. ജോലി ലഭിക്കുന്നവർക്ക് താമസം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമാണ്. താൽപര്യമുള്ള ഫോട്ടോ അടങ്ങിയ ബയോഡേറ്റാ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 2023 ഏപ്രിൽ 20ന് മുമ്പ് jobs@odepc.in എന്ന മെയിൽ ഐഡിയിലേക്ക് ഇ-മെയിൽ ചെയ്യണം.
ഒമാനിലേക്കുള്ള റിക്രൂട്ട്മെൻ്റ് : പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാൻ യോഗ്യതയുള്ള പ്രമുഖ ഇൻവെസ്റ്റ്മെൻ്റ് കമ്പനിയിലെ ഒഴിവുകളിലേക്കാണ് നിയമനം. വിവിധ യോഗ്യതകൾ ആവശ്യമുള്ള തസ്തികകളിലേക്ക് 45 വയസ് കവിയരുത്. ജോലി ലഭിക്കുന്നവർക്ക് താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ളവർ ബയോഡേറ്റാ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കേറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് എന്നിവയുടെ പകർപ്പുകൾ ഉൾപ്പെടെ 2023 ഏപ്രിൽ 20ന് മുമ്പ് jobs@odepc.in എന്ന മെയിൽ ഐഡിയിലേക്ക് ഇ-മെയിൽ ചെയ്യണം. ഒഴിവുകൾ: മെയിൻ്റനൻസ് എൻജീനിയർ (ശമ്പളം OMR 400 – 600) ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദവും 7-8 വർഷത്തെ പ്രവൃത്തിപരിചയവും. ക്വാളിറ്റി കൺട്രോളർ ഇൻ ചാർജ് (ശമ്പളം OMR 300 – 500) പ്ലാസ്റ്റിക് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 4-5 വർഷത്തെ പ്രവൃത്തിപരിചയവും. സീനിയർ പ്രൊഡക്ഷൻ സൂപ്പർവൈസർ (ശമ്പളം OMR 300 – 500) മെക്കാനിക്കൽ, ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 7-8വർഷത്തെ പ്രവൃത്തിപരിചയവും. സെയിൽസ് എക്സിക്യൂട്ടീവ് (ശമ്പളം OMR 300 – 500) ബിരുദവും. FMCCയിൽ 4-5 വർഷത്തെ പരിചയവും.
ബഹ്റൈനിലേക്കുള്ള ഒഴിവുകൾ: പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഹൗസ് മെയ്ഡ്, കുക്ക് തസ്തികയിലേക് വനിതകൾക്കും ഡ്രൈവർ തസ്തികയിലേക്ക് പുരുഷൻമാർക്കും അപേക്ഷിക്കാം. 100 മുതൽ 150 ദിനാർ മാസ ശമ്പളമുള്ള ജോലികൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാണ്. ഫോട്ടോ അടങ്ങിയ ബയോഡേറ്റാ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി എന്നിവയുടെ പകർപ്പുകൾ സഹിതം 2023 ഏപ്രിൽ 20ന് മുമ്പ് jobs@odepc.in എന്ന മെയിൽ ഐഡിയിലേക്ക് ഇ-മെയിൽ ചെയ്യണം. വിശദമായവിവരങ്ങൾക്ക് http://odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0474-2329440/41/42 , മൊബൈൽ: 7736496574.