SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസസിൽ വെറ്ററിനേറിയൻ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 35000 രൂപ
വെറ്ററിനറി സയൻസിൽ ബിരുദവും കേരള വെറ്ററിനറി കൗൺസിലിൻറെ അംഗീകാരവുമുള്ള ഡോക്ടർമാർക്കും റിട്ടയർ ചെയ്ത വെറ്ററിനറി ഡോക്ടർമാർക്കും അപേക്ഷിക്കാം.
താല്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഏപ്രിൽ 25നകം soada3@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം.
ബയോഡാറ്റയിൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തണം.
വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.ഫോൺ: 6282079925