പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിന്ന് ആറായിരത്തോളം അധ്യാപകർ മടങ്ങിയത് വെറും കയ്യോടെ

Apr 9, 2023 at 4:27 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയിഡഡ് വിദ്യാലയങ്ങളിൽ കഴിഞ്ഞ അധ്യയന വർഷം അധിക തസ്തികകളിൽ താൽക്കാലിക അധ്യാപകരായി ജോലി ചെയ്ത 6000-ത്തോളം പേർ അവധിക്കാലത്തേക്ക് മടങ്ങിയത് ഒരു രൂപ പോലും പ്രതിഫലം കിട്ടാതെ. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധിക തസ്തികനിർണയിക്കുന്നതു വരെ ആ തസ്തികകളിൽ താൽക്കാലിക നിയമനം നടത്താമെന്ന സർക്കാർ ഉത്തരവു പ്രകാരം ജോലി ചെയ്തവരാണ് മാർച്ച് 31 വരെ ജോലി ചെയ്ത് വേതനം കിട്ടാതെ വെറും കയ്യോടെ മടങ്ങിയത്.

\"\"


കഴിഞ്ഞ ജൂൺ എട്ടിലെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവു പ്രകാരം അധിക തസ്തികകളുണ്ടാവാനിടയുള്ള എയിഡഡ് വിദ്യാലയങ്ങളിൽ 3000-ത്തോളവും സർക്കാർ വിദ്യാലയങ്ങളിൽ 2000-ത്തിൽപരവും പേരെയാണ് താൽക്കാലികമായി നിയമിച്ചത്.
വിദ്യാഭ്യാസ ഓഫീസർമാർ വിവിധ തലത്തിൽ നടത്തുന്ന പരിശോധനകൾക്കു ശേഷം ഒക്ടോബർ ഒന്നു മുതൽ അധിക തസ്തികകളും ഡിവിഷനുകളും പ്രാബല്യത്തിലാകുമെന്നും ഉത്തരവിലുണ്ടായിരുന്നു.

\"\"


ആറാം പ്രവൃത്തി ദിവസത്തെ തലയെണ്ണലിന്റെ അടിസ്ഥാനത്തിലാണ് അധിക തസ്തിക സൃഷ്ടിക്കാനാവശ്യമായ കുട്ടികളുള്ള സ്‌കൂളുകൾ കണ്ടെത്തിയത്. സർക്കാർ സ്‌കൂളുകളിൽ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തും വരെയും എയിഡഡ് വിദ്യാലയങ്ങളിൽ തസ്തിക സൃഷ്ടിച്ച് കെ.ഇ.ആർ.ലെ വ്യവസ്ഥകളനുസരിച്ച് നിയമനം നടത്തും വരെയുമുള്ള കാലയളവിലുമായിരുന്നു നിയമനം. കുട്ടികളുടെ അധ്യയനം മുടങ്ങാതിരിക്കാനായാണ് സ്‌കൂൾ തുറക്കുന്ന തീയതി മുതൽ തന്നെ ഈ സംവിധാനം ഏർപ്പെടുത്തിയത്.

\"\"

നിയമനം നടത്താൻ പറഞ്ഞെങ്കിലും നിയമനാംഗീകാരം നൽകാൻ ഉത്തരവിലില്ലെന്ന കാരണം പറഞ്ഞ് വിദ്യാഭ്യാസ ഓഫീസർമാരെല്ലാം നിയമനങ്ങൾക്ക് അംഗീകാരം നൽകാത്തതാണ് വേതനം ലഭിക്കാതിരിക്കാൻ കാരണം. അടുത്ത അധ്യയന വർഷത്തിൽ ഇവർക്കൊന്നും ജോലി കിട്ടുമെന്നു ഉറപ്പില്ലാത്തതിനാൽ ചെയ്ത ജോലിയുടെ പ്രതിഫലം എങ്ങിനെ കിട്ടുമെന്നും ഇവർക്കറിയില്ല. മാസങ്ങൾ വൈകി ഫെബ്രുവരിയിൽ തസ്തിക നിർണയം കഴിഞ്ഞ് റിപ്പോർട്ട് ധനകാര്യ വകുപ്പിന് കൈമാറിയെങ്കിലും അനുമതി ലഭിക്കാത്തതിനാൽ സ്ഥിരനിയമനവും നടന്നില്ല.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...