SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
കോട്ടയം: ഒന്നാം സെമസ്റ്റർ ബി.വോക് റിന്യുവബിൾ എനർജി മാനേജ്‌മെൻറ്, റിന്യുവബിൾ എനർജി ടെക്‌നോളജി ആൻറ് മാനേജ്‌മെൻറ് (ന്യു സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ റീ-അപ്പിയറൻസും ഇംപ്രൂവ്‌മെൻറും, 2019, 2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഈ മാസം 10 മുതൽ ആലുവ ശ്രീ ശങ്കര കോളജിൽ നടത്തും. ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോ കെമിസ്ട്രി (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷൻ സപ്ലിമെൻററി – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഈ മാസം 11 മുതൽ അതത് കോളജുകളിൽ നടത്തും.
2023 മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ച ആറാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ, ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ ഓഡിയോളജി ആൻറ് ഡിജിറ്റൽ എൗിറ്റിംഗ് (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017, 2018, 2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 10 മുതൽ നടത്തും.
ആറാം സെമസ്റ്റർ ബി.എസ്.സി ഇൻഫർമേഷൻ ടെക്‌നോളജി (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019, 2018, 2017 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 17 മുതൽ നടത്തും.
പരീക്ഷാ ഫലം
2022 ജൂലൈയിൽ നടന്ന അവസാന വർഷ ബാച്ച്‌ലർ ഓഫ് ഫാർമസി(ഓൾഡ് സ്‌കീം – 2014, 2015 അഡ്മിഷനുകൾ സപ്ലിമെൻററി , 2011 മുതൽ 2013 വരെ അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്, 2003 മുതൽ 2010 വരെ അഡ്മിഷനുകൾ സെക്കൻറ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 18 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
രണ്ടാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ് (ന്യു സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഒക്ടോബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം.