പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ (സി ആർ പി എഫ് ) 9200ലധികം ഒഴിവുകൾ

Apr 5, 2023 at 8:20 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

ന്യൂഡൽഹി: കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ്ഫോഴ്സിൽ (സി.ആർ.പി.എഫ്) 9223 കോൺസ്റ്റബിൾ (ടെക്നിക്കൽ ട്രേഡ്സ്മാൻ) ഒഴിവുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ 259 ഒഴിവുകൾ. പത്താം ക്ലാസ് വിജയിച്ച സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഈമാസം 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി  അപേക്ഷിക്കാവുന്നതാണ്. രാജ്യത്തെവിടെയും നിയമനം ഉണ്ടാകും. പുരുഷന്മാർ: ഡ്രൈവർ, മോട്ടർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർകാരിയർ, വാഷർമാൻ, ബാർബർ, സഫായ് കരംചാരി, മേസൺ, പ്ലംബർ,ഇലക്ട്രിഷ്യൻ. സ്ത്രീകൾ: ബഗ്ലർ, കുക്ക്, വാട്ടർകാരിയർ, വാഷർവുമൺ, ഹെയർ ഡ്രസർ, സഫായ്കരംചാരി. ശമ്പളം: പേ ലെവൽ 3 (21,700 , 69,100) പ്രായം: കോൺസ്റ്റബിൾ (ഡ്രൈവർ): 2023 ഓഗസ്റ്റ് ഒന്നിന് 21-27. മറ്റുതസ്തികകൾക്ക് 2023 ഓഗസ്റ്റ് ഒന്നിന് 18-23. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സിക്കും വിമുക്തഭടന്മാർക്കും 3 വർഷവും മറ്റു ഇളവുകളും ചട്ടപ്രകാരവും ഉണ്ടായിരിക്കും. സാങ്കേതിക യോഗ്യത: ബന്ധപ്പെട്ടട്രേഡിൽ പ്രാവീണ്യവും ട്രേഡ്ടെസ്റ്റിൽ വിജയിക്കണം . സി.ടി മെക്കാനിക് മോട്ടർ വെഹിക്കിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്കു 2 വർഷ ഐ.ടി.ഐഡിപ്ലോമ സർട്ടിഫിക്കറ്റും ഒരു വർഷം പ്രവൃത്തിപരിചയവും വേണം. സി.ടി ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്കു ഹെവി ട്രാൻസ്പോർട്ട് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. ശാരീരിക യോഗ്യത: പുരുഷൻ: ഉയരം: 170 സെ.മീ, നെഞ്ചളവ്: 80-85 സെ.മീ. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. സ്ത്രീ : ഉയരം 157 സെ.മീ. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ശാരീരികക്ഷമതാപരീക്ഷ, രേഖ പരിശോധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷാ ഫീസ്: ജനറൽ ഒ.ബി.സി വിഭാഗക്കാർക്കു 100 രൂപ. പട്ടികവിഭാഗക്കാർക്കുംസ്ത്രീകൾക്കും വിമുക്തഭടന്മാർക്കും ഫീസില്ല. നെറ്റ് ബാങ്കിങ് / യുപിഐ / ക്രെഡിറ്റ് / ഡെബിറ്റ് കാർഡ്മുഖേന ഫീസ് അടയ്ക്കാം. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും http://crpf.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...