പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: ഏപ്രിൽ ഒന്നിനുള്ളിൽ പരാതി നൽകാമെന്ന് മന്ത്രി

Mar 28, 2023 at 3:27 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനുള്ള സർക്കാർ മാർഗ നിർദേശത്തിൽ ആശയക്കുഴപ്പം ഉള്ളവർക്ക് ക്ലാരിഫിക്കേഷനായി ഏപ്രിൽ ഒന്നിനുള്ളിൽ പരാതി നൽകാമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പുറത്തിറക്കിയ മാർഗ നിർദേശങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും നിർദേശങ്ങളിൽ ആശയക്കുഴപ്പം ഉള്ളവർക്ക് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നേരിട്ട് പരാതി അല്ലെങ്കിൽ നിവേദനം നൽകാമെന്നും മന്ത്രി പറഞ്ഞു. വ്യക്തിപരമായോ സ്കൂൾ മുഖാന്തിരമോ പരാതി നൽകാം.

\"\"

ഏപ്രിൽ ഒന്നിനുശേഷം ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും സ്വീകരിക്കില്ലെന്നും മന്ത്രി ചൂണ്ടികാട്ടി. മാർഗ നിർദേശം അനുസരിച്ചുള്ള നടപടികൾ അടുത്ത വർഷം സ്കൂൾ തുറക്കുമ്പോൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. ആർകെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കിൽ അത് പരിഹരിച്ചശേഷം പുതിയ സർക്കുലർ പുറത്തിറക്കും.

\"\"

കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി സർക്കാർ പുറത്തിറങ്ങിയ മാർഗനിർദേശങ്ങൾ താഴെ
🌐എയ്ഡഡ് സ്കൂളുകളിലെല്ലാം 2018 നവംബർ മുതലുള്ള ഒഴിവുകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കു മുൻകാല പ്രാബല്യത്തോടെ ഒഴിവുകൾ മാറ്റിവയ്ക്കണം. ഇതിനായി യോഗ്യരായ ഭിന്നശേഷിക്കാരെ ലഭിക്കുന്ന മുറയ്ക്ക് ഈ ഒഴിവുകളിൽ നിയമിച്ച്, അംഗീകാരമില്ലാതെ തുടരുന്ന അധ്യാപക-അനധ്യാപകരെ മാറ്റി അവരെ നിയമിക്കണം. ഇപ്രകാരം ഭിന്നശേഷി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുന്നതു വരെ ഈ ഒഴിവിൽ തുടരുന്നവർ യോഗ്യരാണെങ്കിൽ താൽക്കാലികമായി അംഗീകരിച്ച് അലവൻസ് അടക്കം സ്കെയിൽ
അനുസരിച്ചുള്ള ശമ്പളം നൽകും. എന്നാൽ ഇവരുടെ പെൻ ഷൻ പ്രഖ്യാപിക്കില്ല. വാർഷിക
ഇൻക്രിമെന്റുകളും അനുവദിക്കില്ല.

\"\"

🌐ഒഴിവുകളിൽ യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ട് സ്കൂൾ മാനേജർ എംപ്ലോയ്മെന്റ് ഓഫിസർക്ക്
അയച്ച അപേക്ഷാ ഫോമിന്റെ പകർപ്പും ഒഴിവുകളുടെ വിവരങ്ങളും ഹാജരാക്കി ശരിയാണന്നു ബോധ്യപ്പെട്ടാൽ മാത്രമേ നിലവിലുള്ളവർക്ക് താൽക്കാലിക
അംഗീകാരം നൽകുകയുള്ളൂ.
🌐2013 നവംബർ 18 മുതൽ 2021 നവംബർ 7 വരെയുള്ള ഒഴിവുകളിൽ അതിനു ശേഷം നിയമിക്കപ്പെട്ടവരാണെങ്കിലും താൽക്കാ
ലിക അംഗീകാരം ലഭിക്കും. ഭിന്നശേഷി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുമ്പോൾ
പുറത്തു പോകേണ്ടി വരുന്ന താൽക്കാലിക അംഗീകാരം നേടിയ ഉദ്യോഗാർഥിക്ക് ആസ്കൂളിലോ ആ മാനേജ്മെന്റിനു കീഴിലെ മറ്റു സ്കൂളിലോ പിന്നീടുണ്ടാകുന്ന ജനറൽ വിഭാഗം ഒഴിവുകളിൽ യോഗ്യത അനുസരിച്ചു പുനർനിയമനത്തിന് അവകാശം ഉണ്ടായിരിക്കുമെന്നും മാർഗ നിർദേശത്തിൽ പറയുന്നു. ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ നിയമനങ്ങളിൽ മുൻഗണനയും ലഭിക്കും.

\"\"

🌐സംവരണ നിയമനത്തിനായി യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭിക്കുന്നില്ലെങ്കിൽ ആ ഒഴിവിൽ താൽക്കാലിക നിയമന അംഗീകാരത്തോടെ തുടരുന്നയാളിനെ നിയമനം നേടിയ തീയതി മുതൽ തന്നെ മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്താം.
🌐നിയമനങ്ങളുമായി ബന്ധപ്പെട്ട റോസ്റ്റർ തയാറാക്കി സമർപ്പിക്കാത്ത മാനേജ്മെന്റുകളുടെ ബാക്ക്ലാഗ് കണക്കാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ആ സ്കൂളുകളിലെ നിയമനങ്ങൾക്കു താൽക്കാലിക അംഗീകാരം നൽകില്ല.

\"\"

🌐2021 നവംബർ 7ന് ശേഷമുണ്ടായ ഒഴിവുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്താം. ഭിന്നശേഷി സംവരണം പാലിക്കുമ്പോൾ,
ക്രമപ്രകാരമാണെങ്കിൽ ദിവസ
വേതാനാടിസ്ഥാനത്തിൽ തുടരുന്നവരെ നിയമന തീയതി മുതൽ റഗുലറായി ക്രമീകരിക്കാം.
🌐ഇതിനകം അംഗീകാരം നിരസിക്കപ്പെട്ട നിയമനങ്ങളിൽ ഏതെങ്കിലും ഈ ഉത്തരവനുസരിച്ച് അംഗീകാരത്തിന് അർഹതയുള്ളതാണെങ്കിൽ അപ് ലെറ്റ്
ഉത്തരവ് ഇല്ലാതെ തന്നെ വിദ്യാഭ്യാസ ഓഫിസർമാർക്കു പുനഃപരിശോധിക്കാമെന്നും സർക്കാർ പുറത്തിറങ്ങിയ മാർഗനിർദേശത്തിലുണ്ട്.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...