പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങളും സൗജന്യ കൈത്തറി യൂണിഫോമും: വിതരണോദ്ഘാടനം നാളെ

Mar 24, 2023 at 5:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും സൗജന്യ കൈത്തറി യൂണിഫോമും മധ്യവേനലവധിക്കാലത്ത് തന്നെ വിതരണം ചെയ്യും. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാന തല വിതരണ ഉദ്ഘാടനം നാളെ കളമശ്ശേരി ഏലൂർ ജി എച്ച് എസ് എസിലും പാഠപുസ്തകങ്ങളുടെ സംസ്ഥാന തല വിതരണ ഉദ്ഘാടനം ആലപ്പുഴ ലജനത്ത് മുഹമ്മദിയ എച്ച് എസ് എസിലും മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ജില്ലാതലങ്ങളിൽ 27 മുതൽ പുസ്തകങ്ങളുടെ വിതരണം ആരംഭിക്കും. 4,75,242 ആൺകുട്ടികൾക്കും 4,57,656 പെൺകുട്ടികൾക്കും അടക്കം ആകെ 9,32,898 കുട്ടികൾക്കാണ് യൂണിഫോം നൽകുന്നത്. ആയതിലേക്ക് 42.5 ലക്ഷം മീറ്റർ തുണിയാണ് ഇതിനായി കൈത്തറി വകുപ്പ് തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത്. മൊത്തം 130 കോടി രൂപയാണ് ചെലവ്.

\"\"

പൊതു വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങളിൽ ഒന്നാണ് പാഠപുസ്തക അച്ചടി, വിതരണം എന്നിവ. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മാതൃകാപരമായും സമയബന്ധിതമായും ഇവ നടത്തിവരുന്ന സംസ്ഥാനമാണ് കേരളം.
ഇത്തവണ മധ്യവേനലവധിക്കാലത്ത് തന്നെ പാഠപുസ്തകങ്ങൾ കുട്ടികളിലെത്തിക്കാനുള്ള ചരിത്രപരമായ മുന്നൊരുക്കങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ കുട്ടികള്‍ക്ക് സൗജന്യമായാണ് നല്‍കിവരുന്നത്. ഏകദേശം 100 കോടിയിലധികം രൂപയാണ് പാഠപുസ്തക അച്ചടി, വിതരണം എന്നീ ഇനത്തിൽ ഓരോ വർഷവും സർക്കാർ ചെലവഴിക്കുന്നത്. സർക്കാർ/എയിഡഡ് സ്കൂളുകളിലെ ഏകദേശം 38 ലക്ഷം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാകുന്നത്.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...