പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം: പരീക്ഷാഹാളിൽ 9.20ന് ഹാജരാകണം

Mar 9, 2023 at 8:51 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. പരീക്ഷയ്ക്കായി കുട്ടികൾ 9.20നകം ക്ലാസിൽ പ്രവേശിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. 9.30മുതലാണ് പരീക്ഷ ആരംഭിക്കുക. ഉത്തരക്കടലാസിന്റെ ആദ്യ പേജിൽ
റജിസ്റ്റർ നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തേണ്ടത് 9.20മുതലാണ്. 9.30നു ചോദ്യപ്പേപ്പർ വിതരണം ചെയ്യും. 15 മിനിറ്റ് കൂൾ ഓഫ് ടൈം അനുവദിക്കും. 9.45 മുതലാണു പരീക്ഷ എഴുതിത്തുടങ്ങേണ്ടത്. എന്നാൽ അടിയന്തര ആവശ്യങ്ങൾ കാരണം 10മണിവരെ വൈകി എത്തുന്നവരെ പരീക്ഷ യെഴുതാൻ അനുവദിക്കും. ഭിന്നശേഷിക്കാർക്കു മണിക്കൂറിന് 20 മിനിറ്റ് വീതം അധിക സമയം നൽകും. ഇന്നത്തെ പരീക്ഷ കഴിഞ്ഞാൽ
തിങ്കളാഴ്ച മുതലാണ്
പരീക്ഷ പുന:രാരംഭിക്കുക.

\"\"

4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.
സർക്കാർ മേഖലയിൽ 1,170 സെന്ററുകളും
എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ 9 സ്കൂളുകളിലായി 289 വിദ്യാർത്ഥികളും ഈ വർഷം പരീക്ഷ എഴുതുന്നുണ്ട്.

\"\"

Follow us on

Related News