പ്രധാന വാർത്തകൾ
മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾകെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനംമലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യംപൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശംഎസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരംഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

ഇന്ത്യൻ തപാൽ വകുപ്പിൽ 40889 ഒഴിവുകൾ: പത്താം ക്ലാസുകാർക്ക് അവസരം

Feb 3, 2023 at 3:38 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം:കേന്ദ്ര തപാൽ വകുപ്പിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്താകെ 40889 ഒഴിവുകൾ ഉണ്ട്. അസം, ബിഹാർ, ചത്തീസ്ഗഢ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ, ഝാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത് ഈസ്‌റ്റേൺ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, കേരളം എന്നീ സർക്കിളുകളിലായാണ് ഒഴിവുകള്‍.

കേരളത്തിൽ ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശൂർ, വടകര. എന്നിവിടങ്ങളിലായി 2,462 ഒഴിവുകളുണ്ട്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ഉൾപ്പെട്ട വിഷയത്തിൽ പത്താം ക്ലാസ്സ് ജയം. പത്താം ക്ലാസ്സ് വരെ പ്രാദേശിക ഭാഷ നിർബന്ധം അല്ലെങ്കിൽ ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. സൈക്കിൾ ചവിട്ടാൻ അറിയണം. കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.

\"\"


പ്രായം- 18നും 40നും ഇടയിൽ. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസി വിഭാഗങ്ങൾക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷത്തെ ഇളവുണ്ട്. ഇ ഡബ്യൂ എസ് വിഭാഗത്തിന് ഇളവില്ല. ഫെബ്രുവരി 16വരെ ഓൺലൈനായി അപേക്ഷ നൽകാം. ജോലി ചെയ്യുന്ന സമയം കൂടി പരിഗണിച്ചാണ് ശമ്പളം നിശ്ചിയിക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12,000 മുതൽ 29,380 രൂപവരെയും അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് 4 മണിക്കൂറിന് 10,000-24,470 രൂപ വരെ ലഭിക്കും. അപേക്ഷ ഫീസ് 100 രൂപയാണ്. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ എന്നിവർ അപേക്ഷാഫീസ് അടയ്‌ക്കേണ്ട. അപേക്ഷകർ
https://indianpostgdsonline.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഓൺലൈനായി അപേക്ഷ നൽകാം. ഓൺലൈനായി അപേക്ഷിക്കുന്ന സമയത്ത് .jpg/ .jpeg ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഫോട്ടോ 50 കെ ബി, ഒപ്പ് 20 കെ ബി സൈസിൽ കൂടരുത്.കൂടുതൽ വിവരങ്ങൾക്ക് http://indianpost.gov.in സന്ദർശിക്കുക.

\"\"

Follow us on

Related News