പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സ്കൂളുകളിലും ആർത്തവ അവധി വേണ്ടേ?: ആദ്യം നടപ്പാക്കേണ്ടത് സ്കൂളുകളിൽ

Jan 20, 2023 at 5:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവായ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥിനികളോട് വിവേചനമെന്തിന് എന്ന ചോദ്യം ഉയരുന്നു. യുപി ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലും പുതിയ ഉത്തരവ് ബാധകമാക്കണം എന്ന ആവശ്യമാണ് രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഉയരുന്നത്. കോളേജ് വിദ്യാർത്ഥിനികളെക്കാൾ സ്കൂൾ വിദ്യാർത്ഥിനികളാണ് ആർത്തവ ദിവസങ്ങളിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കടുത്ത മാനസിക പ്രയാസങ്ങൾ ഈ സമയത്ത് ഉണ്ടാകാറുണ്ടെന്നും അധ്യാപകർ അടക്കം ചൂണ്ടിക്കട്ടുന്നു. സംസ്ഥാനത്ത് എല്ലാ കോളേജുകളിലും ആർത്തവ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥിനികളുടെ ബുദ്ധിമുട്ടുകൂടി പരിഗണിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.

\"\"


കോളേജ് വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി കുറച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത്. വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനമെന്ന് ഇന്നലെ മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിരുന്നു. ഈ ബുദ്ധിമുട്ടും ആശ്വാസവും സ്കൂൾ വിദ്യാർത്ഥിനികൾക്കും ഇല്ലേ.. എന്ന് ഓർമിപ്പിച്ചുകൊണ്ട് സ്കൂൾ വിദ്യാർത്ഥിനികളുടെ ഈ ആവശ്യം \’സ്കൂൾ വാർത്ത\’ സർക്കാരിന് മുന്നിൽ സമർപ്പിക്കുന്നു.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...