കാലിക്കറ്റ്‌ സർവകലാശാല വയനാട് പഠനകേന്ദ്രം പൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധം

Jan 12, 2023 at 4:49 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കൽപറ്റ: കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന വയനാട്ടിലെ പഠനകേന്ദ്രം പൂട്ടാനുള്ള അധികൃതരുടെ നീക്കത്തിൽ പ്രതിഷേധമുയരുന്നു. ഡയറക്ടറേറ്റ് ഓഫ് സെൽഫ് ഫിനാൻസിങ് കോഴ്സിന് കീഴിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (സി.സി.എസ്.ഐ.ടി) യുടെ മുട്ടിൽ പഠനകേന്ദ്രം ഇല്ലാതാക്കി വിദ്യാർഥികളെ കോഴിക്കോട് പേരാമ്പ്രയിലെ സി. സി. എസ്.ഐ.ടി യിലേക്ക് മാറ്റാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.

മുട്ടിലിൽ വിവിധ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിലുള്ള കുറവ് മറയാക്കിയാണ് കേന്ദ്രo മാറ്റാനുള്ള നടപടികളിലേക്ക് സർവകലാശാല സിൻഡിക്കേറ്റ് കടന്നത്. സ്വന്തമായി കാമ്പസ് ഇല്ലാത്തതാണ് സ്ഥാപനത്തിൽ വിദ്യാർഥികൾ കുറയാൻ പ്രധാന കാരണം.

മുട്ടിൽ ടൗണിന് മധ്യത്തിൽ വാണിജ്യ കെട്ടിടത്തിലാ ണ് പഠനകേന്ദ്രം പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വിദ്യാർഥികളെ പേരാമ്പ്ര സെന്ററിലെ സമാന പ്രോഗ്രാമുകളിലേക്ക്‌ മാറ്റുന്നതിനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ എം.സി.എ കോഴ്സുള്ള ഒരേയൊരു സ്ഥാപനമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഡോ. കെ.കെ.എൻ. കുറുപ്പ് സർവകലാശാല വൈസ് ചാൻസലറായിരുന്ന കാലത്ത് ആരംഭിച്ചതാണ് സി. സി.എസ്.ഐ.ടി. വിദ്യാർഥികൾക്ക് സ്വന്തം ജില്ലയിൽ പ്രഫഷണൽ കോഴ്സ് പഠിക്കാൻ അവസരം ഒരുക്കണമെന്ന കാലങ്ങളായുള്ള ആവശ്യം പരിഗണിച്ചാണ് എല്ലാ ജില്ലയിലും സർവകലാശാല നേരിട്ട് സെന്ററുകൾ തുറക്കാൻ തീരുമാനിച്ചത്.

\"\"

വയനാട്ടിലെ വിദ്യാർഥികളുടെ ഉന്നതപഠനം ലക്ഷ്യമിട്ട് സർവകലാശാല 24 വർഷം മുമ്പ് അനുവദിച്ച പഠന കേന്ദ്രമാണ് നഷ്ടത്തിന്റെ പേരുപറഞ്ഞ് കോഴിക്കോട് ജില്ലയിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. പഠനകേന്ദ്രം മാറ്റിയാൽ നിലവിൽ ഇവിടെ പഠിക്കുന്നവർക്കും വരും വർഷങ്ങളിൽ ഉന്നത പഠനം ലക്ഷ്യമിടുന്നവർക്കും തിരിച്ചടിയാവും.

Follow us on

Related News