SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കോഴിക്കോട് :പോലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം എത്തിയ പെൺകുട്ടി സംഭവിച്ച തെറ്റിൽ മാപ്പ് പറഞ്ഞതോടെയാണ് പെൺകുട്ടിയുടെ ഭാവിയെ കരുതി തുടരന്വേഷണം അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് പെൺകുട്ടി ക്ലാസിൽ എത്തിയതെന്നും കുറ്റകൃത്യങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഗോവയിൽ വിനോദയാത്രയ്ക്ക് പോയ പെൺകുട്ടി യാത്രക്കിടെയാണ് പരീക്ഷാഫലം വന്നതായി അറിയുന്നത്. ഫലം പരിശോധിച്ചപ്പോൾ ഉയർന്ന റാങ്ക് ലഭിച്ചെന്ന് കരുതി സന്തോഷവിവരം എല്ലാവരെയും അറിയിക്കുകയും,തുടർന്ന് നാട്ടിൽ പെൺകുട്ടി അഭിനന്ദിച്ച് ഫ്ലക്സ് ബോർഡുകൾ ഉയരുകയും ചെയ്തു. എന്നാൽ നാട്ടിലെത്തിയ ശേഷമാണ് പെൺകുട്ടി നിജസ്ഥിതി മനസ്സിലാക്കുന്നത്. നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ജാള്യത ഭാവിക്കാതെ മെഡിക്കൽ കോളേജിൽ എത്തുകയും ക്ലാസിൽ നിന്നുള്ള സെൽഫി സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമായിരുന്നു.
പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയെത്തി മാപ്പ് പറഞ്ഞതോടെ തുടർനടപടികൾ അവസാനിപ്പിക്കാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് അധികൃതർ ആഭ്യന്തര അന്വേഷണം എന്നാണ് അറിയിച്ചിട്ടുള്ളത്. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുക.