SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഫിഷറീസ് ഓഫീസര്‍, അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഫിഷറീസ് ഓഫീസര്‍ തസ്തികകളില്‍ ഒഴിവ്. തൃശ്ശൂര്‍ ജില്ലയിലാണ് അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവുള്ളത്.
സംസ്ഥാനസര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലാര്‍ക്ക് തസ്തികയിലോ, സമാന തസ്തികകളിലോ ജോലി ചെയ്യുന്നവര്‍ക്ക് വകുപ്പ് മേധാവി മുഖേന നിശ്ചിത തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. 2013 ഏപ്രില്‍ 1ന് ശേഷം സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡേറ്റ, 144 കെ.എസ്.ആര്‍ പാര്‍ട്ട് 1 സ്റ്റേറ്റ്മെന്റ്, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നല്‍കിയ എന്‍.ഒ.സി എന്നിവ സഹിതം അപേക്ഷ (മൂന്ന് സെറ്റ്) കമ്മീഷണര്‍, കേരള മത്സത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂങ്കുന്നം – 680002 എന്ന മേല്‍ വിലാസത്തില്‍ ഡിസംബര്‍ 31നകം നല്‍കണം. വിശദവിവരങ്ങള്‍ക്ക്: 0487-2383053, 0487 2383088.