സംസ്ഥാനത്തെ സ്കൂളുകളിൽ 25മുതൽ പരിശോധന

May 10, 2024 at 6:38 am

Follow us on

തിരുവനന്തപുരം: ജൂൺ 3ന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ ഓഫിസർമാർ സ്കൂളുകളിൽ നേരിട്ടത്തി പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. അറ്റകുറ്റപ്പണി അടക്കമുള്ള ഒരുക്കങ്ങൾ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ ഈ മാസം 25നും 30നും ഇടയിൽ സ്‌കൂളുകളിൽ നേരിട്ടെത്തി പരി ശോധിക്കണം. അധ്യാപകരെല്ലാം അവധിക്കാല പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് പ്രധാനാധ്യാപകർ ഉറപ്പാക്കണം. അധ്യാപക പരിശീലനം പൂർത്തിയാകുമ്പോൾ എസ്‌ആർജി യോഗം ചേർന്ന് വാർഷിക അക്കാദമിക കലണ്ടർ, അക്കാദമിക വാർഷിക പ്ലാനിൽ വരുത്തേണ്ട മാറ്റങ്ങൾ,

ഒന്നാം ടേം പഠന പ്രവർത്തനങ്ങൾ എന്നിവ തീരുമാനിക്കണം. പഠനത്തിനു തടസ്സം വരുന്ന തരത്തിൽ പിടിഎ യോഗങ്ങളോ മറ്റോ സംഘടിപ്പിക്കരുത്. സ്കൂ‌ളിലെ ലാൻഡ് ലൈൻ പ്രവർത്തി ക്കുന്നെന്ന് ഉറപ്പാക്കണം.

Follow us on

Related News