തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. ലിസ്റ്റ് പ്രകാരമുള്ള അഡ്‌മിഷൻ 22,23 തീയതികളിൽ നടക്കും.
ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം അധികമായി അനുവദിച്ച 138 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസിയിൽ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്‌ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാനുള്ള അവസരം 2024 ജൂലൈ 19 ന് ഉച്ചയ്ക്ക് 2 മണി നൽകിയിരുന്നു. ഇത്തരത്തിൽ ആകെ ലഭ്യമായ 45,508 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തീകരിച്ച 44,830 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്‌ഫർ അലോട്ട്മെൻറ് റിസൾട്ട് 2024 ജൂലൈ 22 രാവിലെ 10 മണിമുതൽ പ്രവേശനം സാധ്യമാകത്തക്കവിധം പ്രസിദ്ധപ്പെടുത്തും. കാൻഡിഡേറ്റ് ലോഗിനിലെ “TRANSFER ALLOT RESULTS” എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. ഇതിനുള്ള സൗകര്യം അതത് സ്‌കൂൾ പ്രിൻസിപ്പൽമാർ നൽകും. അതേ സ്കൂളിൽ അലോട്ട്മെന്റ് ലെറ്റർ പ്രകാരം ട്രാൻസ്‌ഫർ അലോട്ട്മെൻറ് ലെറ്റർ എടുത്ത് കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യതസർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂൾ/കോഴ്‌സിൽ പ്രവേശനം നേടേണ്ടതാണ്. ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനായി 22ന് ഉച്ചയ്ക്ക് ഒന്നിന് പ്രസിദ്ധീകരിക്കുന്നതാണ്.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്‌മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്‌മിഷൻ നടപടികൾ റദ്ധാക്കിയാതായി...