പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

അഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി) പ്രവേശനം: ആദ്യ അലോട്ട്മെന്റ്

Jun 26, 2025 at 7:25 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല 2025 – 2026 അധ്യയന വര്‍ഷത്തേക്കുള്ള അഫ്സൽ – ഉൽ – ഉലമ ( പ്രിലിമിനറി ) പ്രോഗ്രാം ( പ്ലസ്‌ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ് ) പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 28-ന് മുൻപായി മാൻഡേറ്ററി ഫീസടയ്ക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / മറ്റു സംവരണ വിഭാഗക്കാർ 145/- രൂപ. മറ്റുള്ളവർ : 575/-. നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടമാകുന്നതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും.

ഒന്നാം ഓപ്‌ഷൻ ലഭിച്ചവരും ലഭിച്ച ഓപ്‌ഷനിൽ തൃപ്തരായി ഹയർ ഓപ്‌ഷൻ കാൻസൽ ചെയ്യുന്നവരും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ലഭിച്ച ഓപ്‌ഷനിൽ തൃപതരായവർ ഹയർ ഓപ്‌ഷൻ പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും ക്യാൻസൽ ചെയ്യേണ്ടതാണ്. ഹയർ ഓപ്‌ഷൻ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്‌ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃ സഥാപിച്ച് നൽകുന്നതുമല്ല. ഹയർ ഓപ്‌ഷൻ ക്യാൻസൽ ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കേണ്ടതും പ്രവേശന സമയത്ത് കോളേജിൽ ഹാജരാക്കേണ്ടതുമാണ്.

രണ്ടാം അലോട്ട്മെന്റ് ജൂലൈ രണ്ടിന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.

Follow us on

Related News

പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

കൊല്ലം: പാഠഭാഗം എഴുതിയില്ലെന്ന്  ചൂണ്ടിക്കാട്ടി സ്വകാര്യ ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ പ്ലസ് വൺ...