പ്രധാന വാർത്തകൾ
തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധിസംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ് പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനംസ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കുംഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പുനർമൂല്യനിർണയ ഫലംകാലിക്കറ്റ് ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി വിജയശതമാനം കുറഞ്ഞു: അധ്യാപകരുടെ ശമ്പള വർധന തടയുന്നതിന് ശുപാർശബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചുഹയർ സെക്കന്ററി വിഭാഗത്തിൽ അടുത്തവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾസ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കും: പ്രധാന അധ്യാപകർക്ക് 15നകം പരിശീലനം

സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെ

Jul 22, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ 20023ലെ “ഉജ്ജ്വല ബാല്യം പുരസ്കാര”ത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2023 ജനുവരി ഒന്നു മുതൽ 2023 ഡിസംബർ 31 വരെയുളള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്ട്, ശില്പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള ആറിനും 18നും ഇടയിൽ പ്രായമുളള കുട്ടികളിൽ നിന്നാണ് പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നത്. സർട്ടിഫിക്കറ്റുകൾ, പ്രശസ്തി പത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുളള പുസ്തകമുണ്ടെങ്കിൽ ആയതിൻറെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊളളുന്ന സിഡി/പെൻഡ്രൈവ്, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. കേന്ദ്ര സർക്കാരിൻറെ ബാൽ ശക്തി പുരസ്‌കാർ (National Child Award For Expectional Achievement) കരസ്ഥമാക്കിയ കുട്ടികൾ, ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ച കുട്ടികൾ എന്നിവരെ പരിഗണിക്കില്ല. ഒരു ജില്ലയിൽ നിന്ന് നാല് കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്. 25000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്കാരം. കുട്ടികളെ 6-11, വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തരം തിരിച്ചും ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ( 6-11 വയസ്, 12-18 വയസ്) എന്നീ രണ്ട് വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്.

അപേക്ഷകള്‍ ജില്ലാ ചൈൽഡ് പ്രൊട്ടക്‍ഷൻ ഓഫീസർ ,ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാംനില, മിനിസിവിൽസ്റ്റേഷൻ, മഞ്ചേരി 676121-എന്ന വിലാസത്തിൽ അവസാന തീയതിയായ 2024 ആഗസ്റ്റ് 15നകം ലഭിക്കത്തക്ക വിധം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ചൈൽഡ് പ്രൊട്ടക്‍ഷൻ ഓഫീസിലോ, 04832978888, , 9633413868 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം. http://wcd.kerala.gov.in എന്ന വെബ്‍സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും.

Follow us on

Related News