പ്രധാന വാർത്തകൾ
അധ്യാപകർക്ക് അനുവദിച്ചിരിക്കുന്ന 20 മാർക്ക് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥികൾക്ക്!സ്കൂൾ ക്ലാസുകളിൽ ഒരു പീരീഡ് കൂടി ഉൾപ്പെടുത്താം: സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കാംപ്ലസ് ടു വാർഷിക പരീക്ഷ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം: വിശദവിവരങ്ങൾ അറിയാംമലയാള സർവകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു: സംഭവം ഭക്ഷ്യവിഷബാധയെ തുടർന്ന് സംസ്ഥാന പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ 29വരെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഇനി 43 ദിവസം: ഫലം മെയ് അവസാനത്തോടെ2025-26 വർഷത്തെ പിജി പ്രവേശനം: CUET-PG അപേക്ഷ ഫെബ്രുവരി ഒന്നുവരെ വാർഷിക പരീക്ഷകൾ തുടങ്ങുന്നു: പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 22മുതൽസ്കൂൾ  ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു സിബിഎസ്ഇ ഇൻ്റേണൽ മാർക്ക് സമർപ്പിക്കാൻ 14വരെ സമയം: പിന്നീട് അനുമതിയില്ല

പ്ലസ്ടു പരീക്ഷാഫലം: 78.69 ശതമാനം വിജയം

May 9, 2024 at 3:00 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 78.69. ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു വിജയം. ഈ വർഷം ആകെ പരീക്ഷ എഴുതിയത് 3,74,755 പേരാണ്. ഇതിൽ 2 94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഈ വർഷം വിജയശതമാനം 4.26 ശതമാനം കുറഞ്ഞു. 39,242 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇതിൽ 29,718 പേർ പെൺകുട്ടികളാണ്. ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച ജില്ല മലപ്പുറമാണ്. മലപ്പുറത്ത് 5659 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഈ വർഷം ഉപരിപാഠനത്തിന് യോഗ്യത നേടിയത് 2,94,88 പേരാണ്. 63 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 105 പേർക്ക് ഫുൾ മാർക്ക് ലഭിച്ചു. മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. 4 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും പരീക്ഷാഫലം പരിശോധിക്കാം. വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

പരീക്ഷാഫലം താഴെ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

http://keralaresults.nic.in
http://prd.kerala.gov.in
http://result.kerala.gov.in
http://examresults.kerala.gov.in
http://results.kite.kerala.gov.in

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം താഴെ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

http://keralaresults.nic.in
http://vhse.kerala.gov.in
http://results.kite.kerala.gov.in
http://prd.kerala.gov.in
http://results.kerala.nic.in
കഴിഞ്ഞ വർഷം മെയ് 25നാണ് ഹയർ സെക്കന്ററി പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തിയത്. ഈ വർഷം നേരത്തെയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.

Follow us on

Related News