പ്രധാന വാർത്തകൾ
സംസ്കൃത സര്‍വകലാശാലയില്‍ നാലുവർഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ 7കാലിക്കറ്റിൽ നാലുവർഷ ബിരുദം: ജൂൺ ഒന്നുവരെ അപേക്ഷിക്കാംവിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍ഹയര്‍സെക്കന്‍ററി ജേണലിസം അധ്യാപകരുടെ സംസ്ഥാന സമ്മേളനം നാളെ തിരൂരിൽഹയർസെക്കൻഡറി സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാൻ ഉള്ളത് 389 അധ്യാപകർ മാത്രം: മന്ത്രി വി.ശിവൻകുട്ടിസവിശേഷ വിദ്യാലയ പാഠ്യപദ്ധതിയിൽ തൊഴിൽലധിഷ്ഠിത വിദ്യാഭ്യാസത്തിന് പരിഗണന നൽകും: വി.ശിവൻകുട്ടികാലിക്കറ്റ്‌ സർവകലാശാല ഇന്ന് പ്രസിദ്ധീകരിച്ച പരീക്ഷാഫലങ്ങൾസ്കൂളുകൾ പാഠപുസ്തകങ്ങൾ കൈപ്പറ്റണം: കർശന നിർദേശംനാലുവർഷ ബിരുദം: താല്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരംപുതിയ അധ്യയന വർഷം: കെട്ടിട, വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ കാലതാമസം വരുത്തരുത്

ഏറ്റവും കൂടുതൽ എപ്ലസ് മലപ്പുറത്ത്: സംസ്ഥാനത്ത് പെൺകുട്ടികൾ മുന്നിൽ

May 9, 2024 at 3:20 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ 39,242 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇതിൽ 29,718 പേർ പെൺകുട്ടികളാണ്. ആൺകുട്ടികളേക്കാൾ മൂന്നിരട്ടി ഫുൾ എ പ്ലസ് ആണ് പെൺകുട്ടികൾ നേടിയത്. കഴിഞ്ഞവർഷത്തേക്കാൾ 5427 എ പ്ലസുകൾ ഈ വർഷം കൂടുതലാണ്. ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച ജില്ല മലപ്പുറമാണ്. മലപ്പുറത്ത് 5659 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഈ വർഷം ഉപരിപാഠനത്തിന് യോഗ്യത നേടിയത് 2,94,88 പേരാണ്. 63 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 105 പേർക്ക് ഫുൾ മാർക്ക് ലഭിച്ചു.

പ്ലസ്ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 12മുതൽ: അപേക്ഷ 13വരെ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു പ്ലസ്ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 12മുതൽ ആരംഭിക്കും. ജൂൺ 12 മുതൽ 20 വരെ തീയതികളിലായാണ് പരീക്ഷ നടക്കുക. പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് 13ആണ്. പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്‌മപരിശോധന എന്നിവയ്ക്ക് അപേക്ഷി ക്കാനുള്ള അവസാന തീയതി മെയ് 14.

Follow us on

Related News