തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക്ക് വഴി ജർമനിയിൽ നഴ്സുമാരെ നിയമിക്കുന്നു. 2.12 ലക്ഷം മുതൽ 3.5 ലക്ഷം രൂപവരെയാണ് ശമ്പളം. ആകെ 200 ഒഴിവുകൾ ഉണ്ട്. നഴ്സിങ് ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 40 വയസ് ആണ് ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം നൽകും. ഒഡെപെകിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളിലാണ് പരിശീലനം. വിസ പ്രൊസസിങ്ങും സൗജന്യമായി നൽകും. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപെൻഡും ലഭിക്കും. അടുത്തമാസം (2024മെയ്) അഭിമുഖം നടക്കും. ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങൾക്കുമായി http://odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440, 77364 96574.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...