പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമിയുടെ \’ക്വിസ് പ്രസ്\’ മത്സരം നാളെ; സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ 8ന്

Dec 1, 2022 at 8:51 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: അറിവാണ് ലഹരി എന്ന സന്ദേശമേകി സംസ്ഥാനത്തെ ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന \”ക്വിസ് പ്രസ്\” പ്രശ്‌നോത്തരി മധ്യമേഖലാ മത്സരം നാളെ (ഡിസംബർ 2) കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ നടക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക് നാഥ് ബഹ്‌റ ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു അധ്യക്ഷത വഹിക്കും. ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുള്ള ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും ഫോട്ടോ പ്രദർശനവും രാവിലെ 9.30ന് ആരംഭിക്കും.

\"\"


മത്സരത്തിനുവേണ്ടിയുള്ള സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ 8ന് ആരംഭിക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ള ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദ്യാർഥികളും, രജിസ്റ്റർ ചെയ്തവരും സ്‌കൂൾ/കോളജ് തിരിച്ചറിയൽ രേഖയുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിൽ എത്തണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും രണ്ടു പേരടങ്ങിയ എത്ര ടീമുകൾക്ക് വേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാം. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലുള്ളവർക്കാണ് മധ്യമേഖലാ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരമുള്ളത്.
ഫൈനൽ മത്സര വിജയികൾക്ക് ഒരു ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഒന്നാം സമ്മാനം. 50,000 രൂപയാണ് രണ്ടാം സമ്മാനം. മികവു പുലർത്തി എത്തുന്ന മറ്റ് നാലു ടീമുകൾക്ക് 10,000 രൂപ വീതം നൽകും.മേഖലാതല മത്സര വിജയികൾക്ക് ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 5,000 രൂപ. കൂടാതെ സർട്ടിഫിക്കറ്റുകളും നൽകും.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: http://keralamediaacademy.org, 9447225524, 9633214169.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...