പ്രധാന വാർത്തകൾ
ഈ വർഷം 220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടിപുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻഅമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം വരുംനാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ3 ജില്ലകളിൽ നാളെ പ്രാദേശിക അവധിരക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പിന്റെ “വിദ്യാ വാഹൻ” ആപ്സ്കൂൾ പ്രവേശനോത്സവം: കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ പാടില്ലപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പ്രവേശനോത്സവ നടപടികൾ പൂർത്തിയായികാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെ

വിവിധ സർവകലാശാലകളിൽ നൂതന പ്രോജക്ട് മോഡ് കോഴ്സുകൾ: വിശദവിവരങ്ങൾ

Oct 27, 2022 at 1:35 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP.   https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ്
സർവകലാശാലകളിൽ നൂതന പ്രോജക്ട് മോഡ് കോഴ്സുകൾക്ക് അനുമതി ലഭിച്ചു. കാലിക്കറ്റ്, മഹത്മഗാന്ധി, കേരള, എം.ജി, കാലടി, കണ്ണൂർ, കുസാറ്റ്, നുവാൽസ് സർവകലാശാലകളിലാണ് അഞ്ച് വർഷ കോഴ്സുകൾക്ക് അനുമതി നൽകി ഉത്തരവിറക്കിയത്. പരീക്ഷണ അടിസ്ഥാനത്തിലാണ് കോഴ്സുകൾ ആരംഭിക്കുക. മൂന്ന് ബാച്ചുകൾ പൂർത്തിയാക്കിയ ശേഷം വിശദമായ പരിശോധനകൾക്കു ശേഷം കോഴ്സുകൾ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

പ്രോജക്ട് മോഡ് കോഴ്സുകൾക്ക് താൽക്കാലിക അധ്യാപക നിയമനമാണ് നടക്കുക. സ്ഥിരം അധ്യാപക നിയമനം നടത്തില്ല. ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവൃത്തി പരിചയവും ഗവേഷണ പരിചയവുമുള്ളർക്ക് മുൻഗണന നൽകും.
അഞ്ച് വർഷത്തേക്ക്
യുജിസി സ്കെയിലിലുള്ള അടിസ്ഥാന
ശമ്പളവും ഡി.എയും നൽകിയാണ് അധ്യാപക നിയമനം നടത്തുക.

സർവകലാശാലകളും കോഴ്സുകളും
കുസാറ്റ്
എം.ടെക് ഇൻ സെൻസർ സിസ്റ്റം ടെക്നോളജി, എം.എസ്.സി ഇൻ മറൈൻ ജിനോമിക്സ്, എം.എസ്.സി. ഇൻ ആക്ചൂറിയൽ സയൻസ് കോഴ്സുകൾക്കും അനുമതി ലഭിച്ചു.

\"\"

കണ്ണൂർ സർവകലാശാല
ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്സ്, പി.ജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകൾക്കാണ് അനുമതി.

നുവാൽസ്
എക്സിക്യൂട്ടിവ് എൽഎൽ.എം കോഴ്സും കാലിക്കറ്റിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡാറ്റ സയൻസ് ആൻഡ്
അനലിറ്റിക്സ്, കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ ആൻഡ് അഗ്രിഹോട്ടികൾച്ചറൽ ക്രോപ്സ് എന്നീ കോഴ്സുകൾക്കുമാണ് അനുമതി.

\"\"

കേരള സർവകലാശാല എം.എസ്.സി. കെമിസ്ട്രി (ഫങ്ഷനൽ മെറ്റീരിയൽസ്), എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ മെഷീൻ ലേണിങ്, മാസ്റ്റർ ഓഫ് ഡിസൈൻ (സ്പെഷലൈസേഷൻ ഇൻ ഗെയിം ആർട്ട് ഡെവലപ്മെൻറ്, അനിമേഷൻ ഫിലിം മേക്കിങ്, വിഷ്വൽ ഇഫക്ട്സ് ടെക്
നോളജി) എന്നീ കോഴ്സുകൾക്കാണ് അനുമതി.

\"\"

എം.ജി സർവകലാശാല എം.എസ്.സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോടെക്നോളജി), എം.എസ്.സി. കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം.എസ്.സി ബയോടെക്നോളജി (ഇൻഡസ്ട്രിയൽ ബയോപ്രോസസ്) എന്നീ കോഴ്
സുകൾക്ക് അനുമതി ലഭിച്ചു.

\"\"

കാലടി സംസ്കൃത സർവകലാശാല
പി.ജി ഡിപ്ലോമ ഇൻ സംസ്‌കൃത ലിംഗ്വിസ്റ്റിക്സ്, മൾട്ടിഡിസിപ്ലിനറി മാസ്റ്റേഴ്
സ് ഇൻ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ്
മാനേജ്മെൻറ്, പി.ജി ഡിപ്ലോമ ഇൻ ആക്ടീവ് എയ്ജിങ് ആൻഡ് വെൽനസ് റിഹാബിലിറ്റേഷൻ എന്നീ കോഴ്സുകൾക്കുമാണ് അനുമതി.

\"\"

Follow us on

Related News