തിരുവനന്തപുരം:അമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം രൂപീകരിക്കുന്നതിന് സർക്കാർ ആലോചന. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പല എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളും വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ അംഗീകാരമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി പൊതുമാനദണ്ഡങ്ങളോ ഏകീകകരിച്ച മാർഗ്ഗ നിർദ്ദേശങ്ങളോ നിലവിലില്ല.
സംസ്ഥാനത്തെ പല കുട്ടികളും ഓപ്പൺ സ്‌കൂളിൽ രജിസ്ട്രേഷൻ നേടി ഇത്തരം സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നു. ഇത്തരം സ്ഥാപനങ്ങൾ അമിത ഫീസ് ഈടാക്കുന്നത് തടയുന്നതിനായി ഒരു പൊതുനയം രൂപീകരിക്കുന്നതിന് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?
തിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ വർഷം പൂർത്തീകരിച്ച...