തിരുവനന്തപുരം: നാളെ നടക്കുന്ന പ്രവേശനോത്സവ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികൾ പാടില്ലെന്ന് ഉത്തരവ്. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പതിവാണ്. എന്നാൽ ഇത് അനുവദിക്കരുതെന്ന് നിർദേശം ഉണ്ട്. ഇത്തരം പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം പുറത്തിറക്കി.
പ്രവേശനോത്സവ ദിനത്തിൽ രക്ഷാകർതൃ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മുപ്പത്, നാൽപത് മിനിട്ട് ദൈർഘ്യമുള്ള ബോധവത്സരണ ക്ലാസ് അതാതു സ്‌കൂളിലെ ഒരു അധ്യാപിക നടത്തുന്നതാണ്.
പ്രവേശനോത്സവ ദിവസം ആലപിക്കാനുള്ള പ്രവേശനോത്സവ ഗാനം വീഡിയോ രൂപത്തിൽ തയ്യാറാക്കി വിദ്യാലയങ്ങൾക്ക് നൽകിക്കഴിഞ്ഞു. ഉദ്ഘാടന വേളയിൽ എല്ലാ സ്‌കുളുകളിലും ഗാനം കേൾപ്പിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തണം. പ്രവേശനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരള
പ്രത്യേകം തയ്യാറാക്കി അച്ചടിച്ച പോസ്റ്ററുകൾ ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചു കഴിഞ്ഞു.
പ്രചരണ ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട് മുഴുവൻ പൊതുവിദ്യാലയങ്ങളിലും (സ്‌കൂളുകളിന് രണ്ട് എന്ന ക്രമത്തിൽ) വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും പോസ്റ്ററുകൾ പതിക്കണം. എല്ലാ സ്‌കൂളുകളിലും ബാനർ തയ്യാറാക്കി നൽകിയിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കുന്നതാണ്. വിദ്യാലയ മികവുകൾ’ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി. ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കുന്ന വിദ്യാലയങ്ങളിൽ ജില്ലാതല മികവുകളുടെ പ്രദർശനം ഒരുക്കുന്നതാണ്. ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ജനകീയമായി സ്‌കൂൾ പ്രവേശനോത്സവം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ മുന്നോടിയായി സ്‌കൂൾ പി.ടി.എ./എസ്.എം.സി/ എസ്.എം.ഡി.സി/ എം.പി.ടി.എ/ സ്റ്റാഫ് കൗൺസിൽ എന്നിവ കൂടിയിട്ടുണ്ട്. ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന് ഇരുപത്തി അയ്യായിരം (25,000) ജില്ലയ്ക്കും ബ്ലോക്ക്തല പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന് അയ്യായിരം (5,000) രൂപ ബ്ലോക്കിനും നൽകിയിട്ടുണ്ട്. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പ്രമുഖരുടെ ആശംസ വീഡിയോ സ്‌കൂളുക്കൾക്ക് ലഭ്യമാക്കി നൽകിക്കഴിഞ്ഞു. സ്‌കൂൾ പരിസരങ്ങളിൽ അപകടമായി നിലനിൽക്കുന്ന മരങ്ങളും മറ്റ് വസ്തുക്കളും ഒഴിവാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ റവന്യൂ അധികാരികൾക്ക് നൽകിയിട്ടുണ്ട്.