പ്രധാന വാർത്തകൾ
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിൽ നിയമനം: ആകെ 8113 ഒഴിവുകൾകേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്

നാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ

Jun 2, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കമാകുമ്പോൾ സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ എത്തുന്നത് 2,44,646 വിദ്യാർത്ഥികൾ. ഒന്നാം ക്ലാസിലേക്ക് ഇതുവരെ പ്രവേശനം നേടിയത് രണ്ട് ലക്ഷത്തി നാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ് വിദ്യാർത്ഥികളാണ്. മറ്റു ക്ലാസുകളിലെ കുട്ടികളുടെ എണ്ണം ഇങ്ങനെ;


പ്രീ പ്രൈമറി തലം ഒരു ലക്ഷത്തി മുപ്പത്തി നാലായിരത്തി എഴുന്നൂറ്റി അറുപത്തി മൂന്ന് (1,34,763) പ്രൈമറി തലം – പതിനൊന്ന് ലക്ഷത്തി അമ്പത്തിയൊമ്പതിനായിരത്തി അറുന്നൂറ്റി അമ്പത്തി രണ്ട് (11,59,652) അപ്പര്‍ പ്രൈമറി തലം – പത്ത് ലക്ഷത്തി എഴുപത്തിയൊമ്പതിനായിരത്തി പത്തൊമ്പത് (10,79,019) ഹൈസ്കൂള്‍ തലം – പന്ത്രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി എണ്ണൂറ്റി എണ്‍പത്തി രണ്ട് (12,09,882) ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ – മൂന്ന് ലക്ഷത്തി എണ്‍പത്തി മൂവായിരത്തി അഞ്ഞൂറ്റി പതിനഞ്ച് (3,83,515)
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ – ഇരുപത്തി എട്ടായിരത്തി ഒരുന്നൂറ്റി പതിമൂന്ന് (28,113) ആകെ – മുപ്പത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി തൊള്ളായിരത്തി നാല്‍പത്തി നാല് (39,94,944)

Follow us on

Related News