പ്രധാന വാർത്തകൾ
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തുപത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾമിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പ്രവേശനോത്സവ നടപടികൾ പൂർത്തിയായി

Jun 2, 2024 at 12:30 pm

Follow us on

തിരുവനന്തപുരം:പുതിയൊരു അധ്യയന വർഷത്തിന് നാളെ തുടക്കമാകും. ഈ അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം എറണാകുളം ജില്ലയിലെ എളമക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നാളെ (ജൂൺ 3ന്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, മറ്റു വകുപ്പു മന്ത്രിമാർ, ജനപ്രതിനിധികൾ, കലാസാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാതല പ്രവേശനോത്സവം അതത് ജില്ലകളിൽ സംഘടിപ്പിക്കും. ബ്ലോക്ക് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തിനായി ഒരു ബ്ലോക്കിൽ ഒരു സ്‌കൂൾ തെരഞ്ഞെടുത്തിട്ടുണ്ട്.സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തന ക്യാമ്പയിൻ
സംഘടിപ്പിച്ചു കഴിഞ്ഞു. ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നേരത്തെ തിരുവനന്തപുരം
കരമന ഗവണ്മെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. സംസ്ഥാനത്തൊട്ടാകെ എല്ലാ സ്‌കൂളുകളിലും വിവിധ വർഗ്ഗ, ബഹുജന, യുവജന, തൊഴിലാളി,മഹിളാ, യുവജന സംഘടനകളുടെയും മറ്റു സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിൽ ശുചീകരണയജ്ഞം നടത്തിയാതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ ഭാഗമായി തയ്യാറാക്കിയ ബ്രോഷർ കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് നൽകിയിട്ടുണ്ട്. പ്രവേശനോത്സവ ദിനത്തിൽ രക്ഷാകർതൃ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മുപ്പത്, നാൽപത് മിനിട്ട് ദൈർഘ്യമുള്ള ബോധവത്സരണ ക്ലാസ് അതാതു സ്‌കൂളിലെ ഒരു അധ്യാപിക നടത്തുന്നതാണ്.

പ്രവേശനോത്സവ ദിവസം ആലപിക്കാനുള്ള പ്രവേശനോത്സവ ഗാനം വീഡിയോ രൂപത്തിൽ തയ്യാറാക്കി വിദ്യാലയങ്ങൾക്ക് നൽകിക്കഴിഞ്ഞു. ഉദ്ഘാടന വേളയിൽ എല്ലാ സ്‌കുളുകളിലും ഗാനം കേൾപ്പിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തണം. പ്രവേശനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരള
പ്രത്യേകം തയ്യാറാക്കി അച്ചടിച്ച പോസ്റ്ററുകൾ ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചു കഴിഞ്ഞു. പ്രചരണ ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്
മുഴുവൻ പൊതുവിദ്യാലയങ്ങളിലും (സ്‌കൂളുകളിന് രണ്ട് എന്ന ക്രമത്തിൽ) വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട
എല്ലാ ഓഫീസുകളിലും പോസ്റ്ററുകൾ പതിക്കണം.
എല്ലാ സ്‌കൂളുകളിലും ബാനർ തയ്യാറാക്കി നൽകിയിട്ടുണ്ട്.
പ്രവേശനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കുന്നതാണ്. വിദ്യാലയ മികവുകൾ’ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി. ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കുന്ന വിദ്യാലയങ്ങളിൽ ജില്ലാതല മികവുകളുടെ പ്രദർശനം ഒരുക്കുന്നതാണ്. ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ജനകീയമായി സ്‌കൂൾ പ്രവേശനോത്സവം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ മുന്നോടിയായി സ്‌കൂൾ പി.ടി.എ./എസ്.എം.സി/ എസ്.എം.ഡി.സി/ എം.പി.ടി.എ/ സ്റ്റാഫ് കൗൺസിൽ എന്നിവ കൂടിയിട്ടുണ്ട്. ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന് ഇരുപത്തി അയ്യായിരം (25,000) ജില്ലയ്ക്കും ബ്ലോക്ക്തല പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന് അയ്യായിരം (5,000) രൂപ ബ്ലോക്കിനും നൽകിയിട്ടുണ്ട്. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പ്രമുഖരുടെ ആശംസ വീഡിയോ സ്‌കൂളുക്കൾക്ക് ലഭ്യമാക്കി നൽകിക്കഴിഞ്ഞു. സ്‌കൂൾ പരിസരങ്ങളിൽ അപകടമായി
നിലനിൽക്കുന്ന മരങ്ങളും മറ്റ് വസ്തുക്കളും ഒഴിവാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ റവന്യൂ അധികാരികൾക്ക് നൽകിയിട്ടുണ്ട്.

Follow us on

Related News