തിരുവനന്തപുരം:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന UGC/CSIR – NET പരീക്ഷാ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ / എയ്ഡഡ് കോളജുകൾ / യൂണിവേഴ്സിറ്റി കോളജുകളിൽ ബിരുദാനന്തര ബിരുദത്തിന് രണ്ടാം വർഷം പഠിക്കുന്നവരും, നിലവിൽ പഠനം പൂർത്തിയാക്കിയവരുമായ, ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിന്റെ മാതൃക http://minoritywelfare.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 6. ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471 2300524, 0471 2302090.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി...