പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ വെബ്‌സൈറ്റ് തുറന്നു: അപേക്ഷ 4വരെ

Oct 19, 2022 at 11:05 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന \’ഹരിതവിദ്യാലയം\’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ വെബ്‌സൈറ്റും മാർഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. ഡിസംബറിൽ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും ലഭിക്കും. സ്‌കൂളുകൾക്ക് ഓൺലൈനായി നവംബർ 4 വരെ http://hv.kite.kerala.gov.in പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.

\"\"

ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്ന 100 സ്‌കൂളുകളുടെ ഫ്‌ലോർ ഷൂട്ട് നവംബർ അവസാനവാരം ആരംഭിക്കും. ഈ സ്‌കൂളുകൾക്ക് 15,000 രൂപ വീതം ലഭിക്കും. പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്ന സ്‌കൂളുകളിൽ ഹരിതവിദ്യാലയം സംഘം സന്ദർശനം നടത്തി ഡോക്യുമെന്റേഷൻ നടത്തും.

\"\"

സ്‌കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്‌കൂളുകളെ തെരഞ്ഞെടുക്കുക. ഓൺലൈൻ അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്‌ക്കുകൾ കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും.

\"\"

Follow us on

Related News