SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: അമേരിക്കയിൽ ഒക്ടോബർ 18,19 (ചൊവ്വ, ബുധൻ) തീയതികളിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനമായ \’ഓഷ്യൻസ് 2022\’ കോൺഫറൻസിൽ പങ്കെടുക്കാൻ മലപ്പുറം സ്വദേശിനിക്കും അവസരം. മലപ്പുറം എടപ്പറ്റ പാതിരിക്കോട് സ്വദേശിനി ശബ്ന ഹസൻ ആണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്. ലോകത്തിലെ പ്രമുഖ ശാസ്ത്രജ്ഞരും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ ഭൂഗർഭ ജലത്തെക്കുറിച്ച് ശബ്ന പ്രസംഗിക്കും.
പട്ടിക്കാട് എംഇഎ എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ പൂർവവിദ്യാർഥിയാണ്. ആസ്ട്രേലിയയിലെ പെർത്തിലുള്ള എഡിത് കോവൺ സർവകലാശാലയിൽനിന്ന്
ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കർട്ടിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അണ്ടർ വാട്ടർ കമ്യൂണിക്കേഷനിൽ പിഎച്ച്ഡി കോഴ്സ് ചെയ്യുകയാണിപ്പോൾ. അമേരിക്കയിലെ ഹാംപ്റ്റൺ റോഡ് വിർജിന ബീച്ചിലാണ്
\’ഓഷ്യൻസ് 2022\’ നടക്കുന്നത്.