SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: കുടുംബത്തിലെ ഒറ്റ പെൺകുട്ടിക്ക് ലഭിക്കുന്ന സിബിഎസ്ഇ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സിബിഎസ്ഇ 10-ാം ക്ലാസ് വിജയിച്ച് നിലവിൽ 11-ാം ക്ലാസിൽ പഠിക്കുന്നവർക്കാണ് അവസരം. കഴിഞ്ഞ വർഷം ഈ സ്കോളർഷിപ് ലഭിച്ചവർക്ക് ഇപ്പോൾ പുതുക്കുന്നതിനും അവസരമുണ്ട്. സ്കൂൾതലം തൊട്ട്, ബിരുദാനന്തര ബിരുദ കോഴ്സുകൾ വരെ പഠിക്കാൻ കേന്ദ്ര സർക്കാർ നൽകുന്ന സ്കോളർഷിപ്പാണിത് ആണ്. അപേക്ഷ സമർപ്പിക്കുന്ന വ്യക്തി മാതാപിതാക്കളുടെ ഏക മകൾ ആയിരിക്കണം. http://cbse.gov.in എന്ന വെബ്സൈറ്റ് വഴി നവംബർ 14വരെ അപേക്ഷ സമർപ്പിക്കാം .