SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ അത്ലറ്റിക്സ് മത്സരത്തിന് കോഴിക്കോട് ദേവഗിരി കോളേജും പുരുഷ-വനിതാ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് യഥാക്രമം എം.എ.എം.ഒ. കോളേജ് മുക്കം, കാര്‍മല്‍ കോളേജ് മാള എന്നിവയും വേദിയാകും. ഒക്ടോബര്‍ 10-ന് ശേഷമാകും മത്സരങ്ങള്‍. ജനുവരിയില്‍ തുടങ്ങുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങള്‍ക്കനുസരിച്ച് അന്തര്‍കലാലയ മത്സരങ്ങള്‍ പൂര്‍ത്തിയാക്കും.
ഹാന്‍ഡ്ബോള്‍ പുരുഷ വിഭാഗം ഫാറൂഖ് കോളേജിലും വനിതാ വിഭാഗം കൊടകര സഹൃദയ കോളേജിലുമാണ് നടക്കുക. വോളിബോള്‍ പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പിന് വടകര എസ്.എന്‍. കോളേജും വനിതാ വിഭാഗത്തിന്റേതിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും വേദിയാകും. ഖൊ-ഖൊ മത്സരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ കളിക്കളത്തില്‍ നടക്കും. അന്തര്‍കലാലയ കായിക മത്സരങ്ങളുടെ വേദി നിശ്ചയിക്കാനുള്ള യോഗം പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന് അധ്യക്ഷനായി. ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, കായികാധ്യാപക സംഘടനാ പ്രസിഡന്റ് ഹരിദയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെ കായികാധ്യപകര്‍ പങ്കെടുത്തു.