SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുർഗാഷ്ടമി ദിനത്തിൽ (ഒക്ടോബര്‍ മൂന്നിന്) അവധി നല്‍കും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് അവധി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അങ്കണവാടികൾ മുതൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. 3 ന് നൽകുന്ന അവധിക്ക് പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.
ഒക്ടോബർ 4ന് മഹാനവമി ദിനത്തിലും ഒക്ടോബർ 5ന് വിജയ ദശമി ദിനത്തിലും പൊതുഅവധിയാണ്. ശനി ഞായർ അടക്കം തുടർച്ചയായി 5ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.