SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ- കമാന്റോ വിങ്) (കാറ്റഗറി നമ്പർ 136/2022) തസ്തികയിലെ നിയമനത്തിനുള്ള ഒ.എം.ആർ. പരീക്ഷ സെപ്തംബർ 30ന് നടക്കും. രാവിലെ 7.15 മുതൽ 9.15വരെയാണ് പരീക്ഷ. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും
ഡൗൺലോഡ് ചെയ്തെടുക്കണം.
പ്രമാണപരിശോധന
കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/2020) തസ്തികയിലെ നിയമനത്തിനുള്ള പ്രമാണപരിശോധന സെപ്തംബർ 28, 29, 30 ഒക്ടോബർ 3, 6, 7, 10 തീയതികളിൽ നടക്കും. രാവിലെ 10.15 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ
പ്രൊഫൈലിൽ ലഭിക്കും.