editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി ഉടൻജാഗ്രത..പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി: കർശന നടപടിയുമായി ആരോഗ്യവകുപ്പ്വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്: ‘പടവുകൾ’പദ്ധതിവഴികായികതാരങ്ങൾക്ക് സാമ്പത്തിക സഹായം: കേരള ഒളിമ്പ്യൻ സപ്പോർട്ട് പദ്ധതിക്ക് അപേക്ഷിക്കാംഅയ്യൻകാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ 13മുതൽപ്രീമെട്രിക് സ്‌കോളർഷിപ്പ്: 15വരെ അവസരംപട്ടികവ‍‍‍ർഗ വികസന വകുപ്പിൽ ഓഫീസ് മാനേജ്‌മെന്റ്‌ ട്രെയിനിപാഠപുസ്തക രചന അഭിരുചി പരീക്ഷ ഫെബ്രുവരി 11ന്എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന: സ്‌കൂൾ ആരോഗ്യ പരിപാടി വരുന്നുസ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ സേവനം സമൂഹത്തിന് ഗുണകരമായി ഉപയോഗിക്കും: മുഖ്യമന്ത്രി

സംസ്ഥാന സ്കൂൾ മേളകളുടെ ലോഗോ തയ്യാറാക്കാൻ നിങ്ങൾക്കും അവസരം: ഒക്ടോബർ 15വരെ സമയം

Published on : September 23 - 2022 | 12:03 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന വിവിധ സ്കൂൾ മേളകളുടെ ലോഗോ തയ്യാറാക്കി നൽകാൻ അവസരം. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം, കായികോത്സവം, സംസ്ഥാന സ്കൂൾ കലോത്സവം എന്നിവയ്ക്കുള്ള പ്രത്യേകം ‘ലോഗോ’കൾ തയ്യാറാക്കി നൽകാൻ വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് ലോഗോ രൂപകല്പന മത്സരത്തിൽ പങ്കെടുക്കാം. ശാസ്ത്രോത്സവം, കലോത്സവം, കായികോത്സവം എന്നിവയ്ക്ക്
പ്രത്യേകം പ്രത്യേകമാണ് ലോഗോ തയ്യാറാക്കേണ്ടത്.


സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം എറണാകുളം ജില്ലയിൽ വച്ച്
നവംബർ മാസം 10, 11, 12 തീയതികളിലും, 64-ാമത് സംസ്ഥാന സ്കൂൾ
കായികോത്സവം ഡിസംബർ മാസം 3, 4, 5, 6 തീയതികളിൽ തിരുവനന്തപുരത്ത്
വച്ചും, 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7
വരെയുള്ള തീയതികളിൽ കോഴിക്കോട്
വച്ചും നടത്തും.

താല്പര്യമുള്ളവർക്ക് മൂന്ന്
വിഭാഗത്തിലും ലോഗോ തയ്യാറാക്കി നൽകാവുന്നതാണ്. ലോഗോയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു. ബന്ധപ്പെട്ട മേളകളുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ
തയ്യാറാക്കേണ്ടത്.


🌐 മേളകൾ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം
ഉൾപ്പെടുത്താവുന്നതാണ്.
🌐അതത് മേളകളുടെ തീയതികളുടെ രേഖപ്പെടുത്തലുകൾ ഉണ്ടാകണം
🌐എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡി.യും ഒപ്പം എ
സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം.👇🏻


🌐ലോഗോ തയ്യാറാക്കി അയക്കുന്ന കവറിന് പുറത്ത് ഏത് മേളയുടെ
ലോഗോയാണെന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
🌐ലോഗോകൾ ഒക്ടോബർ മാസം 15-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി
താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.👇🏻


വിലാസം
സി.എ. സന്തോഷ്,
പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ),
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
ജഗതി, തിരുവനന്തപുരം- 695 014.

0 Comments

Related News