SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നാം പാദവാർഷിക പരീക്ഷകൾ ഈ മാസം 16ന് ആരംഭിക്കും. ഹയർ സെക്കൻഡറി രണ്ടാം വർഷ ക്ലാസുകളിലെ ഒന്നാം പാദവാർഷിക പരീക്ഷകളാണ് സെപ്റ്റംബർ 16 മുതൽ 23 വരെ നടത്തുന്നത്. പരീക്ഷകൾ സ്കൂൾ തലത്തിലാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ
ഡയറക്ടർ നിർദേശം പുറത്തിറക്കിയിട്ടുണ്ട്.
അതത് സ്കൂൾ പ്രിൻസിപ്പൽമാരുടെ
നേതൃത്വത്തിൽ ചോദ്യപ്പേപ്പർ തയാറാക്കി സൗകര്യപ്രദമായ സമയത്ത് (രാവിലെ, വൈകിട്ട്) പരീക്ഷ നടത്താം.