പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഡ്യുവൽ ഡിഗ്രി: അപേക്ഷ സെപ്റ്റംബർ 8വരെ

Sep 11, 2022 at 3:41 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

തിരുവനന്തപുരം: കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിൽ തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ്
ടെക്നോളജിയിൽ (IIST) വിവിധ കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം. വിശദവിവരങ്ങൾ http://iist.ac.in/admissions/undergraduate വഴി ലഭ്യമാണ്. അപേക്ഷകൾ സെപ്റ്റംബർ 8വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തിൽ ലഭ്യമാണ്. റാങ്ക്ലിസ്റ്റ് സെപ്റ്റംബർ 20ന്
പ്രസിദ്ധപ്പെടുത്തും. സെപ്റ്റംബർ 22 മുതൽ
സീറ്റ് അലോട്ട്മെന്റ് തുടരും. കൂടുതൽ വിവര
ങ്ങളുൾക്ക് https://admission.iist.ac.in സന്ദർശിക്കുക.

\"\"

കോഴ്സ് വിവരങ്ങൾ
ബി.ടെക്-ഏറോസ്പേസ് എൻജിനീയറിങ്,
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷ
ൻ എൻജിനീയറിങ് (ഏവിയോണിക്സ്), ആകെ 75 സീറ്റുകൾ വീതം ഉണ്ടാകും.

ഡ്യുവൽ ഡിഗ്രി
(ബിടെക് + എം.ടെക്/മാസ്റ്റർ ഓഫ് സയൻസ്)
5 വർഷമാണ് കോഴ്സ് കാലാവധി. ആകെ 16 സെമസ്റ്ററുകൾ ഉണ്ടാകും. ഫിസിക്സിലാണ് ബി.ടെക് എൻജിനീയറിങ് .
അക്കാദമിക് മികവ് പരിഗണിച്ച് ആറാം സെമസ്റ്ററിലാണ് പി.ജി സ്ട്രീമിലുള്ള ഈ വിഷയങ്ങൾ അനുവദിക്കുക. ആകെ 24 സീറ്റുകൾ ഉണ്ട്. ബി.ടെക് പഠനം
പൂർത്തിയാക്കി പിരിഞ്ഞുപോകാനുള്ള ഓപ്ഷൻ ലഭ്യമല്ല. മാസ്റ്റർ ഓഫ് സയൻസ് (എം.എസ്) കോഴ്സിൽ ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സിലോ സോളിഡ് സ്റ്റേറ്റ് ഫിസിക്സിലോ തുടർപഠനം നടത്തണം. അല്ലെങ്കിൽ എം.ടെക് എർത്ത് സിസ്റ്റം സയൻസ്/ഓപ്റ്റിക്കൽ എൻജിനീയറിങ് തിരഞ്ഞെടുക്കാം.

\"\"

പ്രവേശനത്തിനുള്ള യോഗ്യത
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ ബോർഡ് പരീക്ഷയിൽ മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ആകെ 75 ശതമാനം മാർക്കിൽ കുറയാതെ വിജയിക്കണം. പിന്നാക്ക വിഭാഗങ്ങൾക്ക് (എസ്.സി/എസ്.ടി) 65 ശതമാനം മാർക്ക് മതി.
ജെഇഇ അഡ്വാൻസ്ഡിൽ മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് നിശ്ചിത ശതമാനം മാർക്കിൽ കുറയാതെ
യോഗ്യത നേടിയിരിക്കണം.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...