SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിക്ക് മൊബൈൽ വഴി അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ അധ്യാപകൻ
അറസ്റ്റിൽ. പ്ലസ് ടു അധ്യാപകനായ
വെമ്പായം നെടുവേലി സ്വദേശി
എസ്.എൽ ഭവനിൽ ജയകുമാർ (40) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.
അധ്യാപകൻ വാട്സ്ആപ്പ് വഴി തുടർച്ചയായി അശ്ലീല സന്ദേശം അയക്കുന്നതായി വിദ്യാർഥിനി സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.👇🏻👇🏻
പരാതിയെ തുടർന്ന് പോക്സോ
നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ
ചെയ്തു. എന്നാൽ മൊബൈൽ ഫോൺ
സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽപോയ ഇയാളെ ഇന്ന് വർക്കലയിൽനിന്നാണ് പിടികൂടിയത്.
മെഡിക്കൽ കോളജ് എസ്.എച്ച്.ഒ പി.
ഹരിലാലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ
ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.